
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഏപ്രില്‍ മാസം മുതലാണ് ഇന്ത്യയില്‍ മാരുതി സുസുക്കി കാറുകള്‍ക്ക് വില വര്‍ധിക്കുക. നിര്‍മാണ സാധനങ്ങളുടെ ആഗോള വില ഉയരുന്നതും അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവയും തുടങ്ങി വില വര്‍ധനയ്ക്ക് വിവിധ കാരണങ്ങളാണ്.
ഏപ്രില്‍ മുതല്‍ വിവിധ മോഡലുകള്‍ക്കനുസരിച്ച് വില വര്‍ധനയില്‍ വ്യത്യാസം വരും. ചെലവ് പരമാവധി കുറച്ച് ഉപയോക്താക്കള്‍ക്ക് ബാധ്യതയുണ്ടാകാതിരിക്കാന്‍ കമ്പനി നിരന്തരമായി ശ്രമിക്കുന്നുണ്ടെങ്കിലും ഉയരുന്ന ചെലവിന്റെ കുറച്ചെങ്കിലും ഉപയോക്താക്കളിലേക്ക് നല്‍കാതെ പറ്റില്ലെന്ന സ്ഥിതി വന്നിരിക്കുകയാണെന്നും മാരുതി എക്‌സസ്ചേഞ്ച് ഫയലിംഗില്‍ പറയുന്നു.
തിങ്കളാഴ്ച മാരുതി സുസുക്കി ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വില വര്‍ധനനവിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നു. എക്‌സസ്ചേഞ്ച് ഫയലിംഗിന് പിന്നാലെ മാരുതി സുസുക്കിയുടെ ഓഹരികള്‍ രണ്ട് ശതമാനം വരെ വര്‍ധിച്ച് 11,737 രൂപയിലത്തിയിട്ടുണ്ട്.
Maruti cars will be more expensive from April