Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

മുൻനിര ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് കാൽവച്ച് എം.ജിയും; ക്ലൗഡ് ഇവി പലരേയും വിറപ്പിക്കും

അവതരണത്തിന് മുന്നോടിയായി പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ക്ലൗഡ് ഇലക്ട്രിക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നിറയുന്നത്. ഒരു വലിയ ഹാച്ച്ബാക്കിന്റെയും എം.പി.വിയുടെയും കോമ്പിനേഷനിൽ ഒരുങ്ങിയിട്ടുള്ള ഒരു ക്രോസ്ഓവർ ആയിട്ടാണ് ക്ലൗഡ് ഇ.വി. ഇന്ത്യയിൽ എത്തുകയാണെന്നാണ് എം.ജി നൽകുന്ന സൂചനകൾ.

കാഴ്ചയിൽ എം.പി.വിയുടെ വലിപ്പവും മറ്റുമുണ്ടെങ്കിലും അഞ്ച് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ് ക്ലൗഡ്. അതുകൊണ്ടുതന്നെയാണ് വലിയ ഹാച്ച്ബാക്ക് എന്ന വിശേഷണം ഈ വാഹനത്തിന് ഇണങ്ങുന്നത്. പൂർണമായും മൂടിക്കെട്ടിയ നിലയിലാണ് ഈ വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാൽ ഗ്ലോബൽ മോഡലിന്റെ രൂപം അനുസരിച്ച് വളരെ ലാളിത്യമുള്ള എക്സ്റ്റീരിയർ ഡിസൈനാണ് ഈ വാഹനത്തിന്റെ സവിശേഷത.

എക്സ്റ്റീരിയറിൽ നിന്ന് വ്യത്യസ്തമായി ആഡംബരമാണ് ഇന്റീരിയറിന്റെ ഭാവം. ബബിൾ സ്‌റ്റൈലിലിൽ സിന്തറ്റിക് ലെതറിൽ ഒരുങ്ങിയിട്ടുള്ള സീറ്റുകളാണ് അകത്തളത്തിലുള്ളത്. 135 ഡിഗ്രിയിൽ ബാക്ക് സീറ്റ് റിക്ലയിൻ ചെയ്യുന്നതിനൊപ്പം മുൻ സീറ്റുകളിൽ സോഫ് മോഡലും നൽകുന്നുണ്ട്. 16 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഈ വാഹനത്തിൽ നൽകും. സോഫ്റ്റ് ടച്ച് ഇന്റീരിയർ പാനൽ കൂടി ചേരുന്നതോടെ അകത്തളത്തിന് പ്രീമിയം ഭാവം കൈവരുന്നു.ഇത് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു: 37.9kWh ബാറ്ററി 360km റേഞ്ച് നൽകുന്നു, കൂടാതെ 460km റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 50.6kWh ബാറ്ററി

വാഹനത്തിൻ്റെ വില 20 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ഇത് 25 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കുമെന്നാണ്.

Exit mobile version