തിരുവനന്തപുരം: ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കി വാഹനസംബന്ധമായ സേവനങ്ങള്‍ ഒറ്റക്ലിക്കില്‍ ലഭിക്കാനുള്ള പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി വാഹനത്തിന്റെ രേഖകള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാല്‍ മതിയാകും. ആധാര്‍ ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ അപേക്ഷയുമായി മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടിവരികയോ ഇടനിലക്കാരുടെ സേവനം തേടേണ്ടിവരികയോ ഇല്ല. അപേക്ഷകര്‍ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ഓണ്‍ലൈന്‍ സേവനങ്ങള്‍ (ഫേസ്ലെസ് സര്‍വീസസ്) വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. മാര്‍ച്ച് മുതല്‍ പുതിയ സംവിധാനത്തിലേക്ക് മോട്ടോര്‍വാഹനവകുപ്പ് മാറും.

ഇതിന് മുന്നോടിയായി വാഹനരേഖകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇ-സേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി ഉടമയുടെ മൊബൈല്‍ നമ്പര്‍ വാഹന്‍ സോഫ്റ്റ്വെയറില് ഉള്‍ക്കൊള്ളിക്കാം. ഇതിനായി മോട്ടോര്‍ വാഹന ഓഫീസുകളില്‍ 28 വരെ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
ആധാര്‍ ബന്ധിപ്പിക്കുന്ന വാഹന ഉടമകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ സൗകര്യപ്രദമായി ലഭിക്കുമെന്നാണ് പ്രത്യേകത. ഓണ്‍ലൈന്‍ അപേക്ഷയിലെ നടപടികള്‍ ചരുക്കും. വാഹനം വില്ക്കുകയോ, വാങ്ങുകയോ ചെയ്യുമ്പോള്‍ അപേക്ഷയുമായി ഓഫീസില്‍ എത്തേണ്ടിവരില്ല. അപേക്ഷ സമര്പ്പിച്ചിക്കുമ്പോള് ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ഫോണ്‍ നമ്പരിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്വേര്ഡ് ഉപയോഗിച്ച് നടപടി പൂര്‍ത്തീകരിക്കാം.
പെര്‍മിറ്റ്, രജിസ്ട്രേഷന് പുതുക്കല്‍, നികുതി അടയ്ക്കല്‍, ഫിനാന്‍സ് ടെര്‍മിനേഷന്‍ തുടങ്ങിയ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും.ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ ഉടമ തന്നെയാണ് അപേക്ഷ സമര്‍പിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ഏത് അപേക്ഷ സമര്‍പ്പിച്ചാലും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണിലേക്ക് സന്ദേശം ലഭിക്കും. ഉടമ അറിയാതെ ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതും തടയാനാകും. പിഴ ചുമത്തിയത് സംബന്ധിച്ച സന്ദേശങ്ങളും ഉടമയ്ക്ക് തന്നെ ലഭിക്കും. ബിനാമി പേരുകളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാനാകും. ഉടമസ്ഥാവകാശം മാറ്റാതെ ഉപയോഗിക്കുന്നതിനും തടയിടാം.
MVD new update