
പുതിയ റിപ്പോർട് പ്രകാരം എൻട്രി ലെവൽ കാറായ ആൾട്ടോ കെ10 മോഡലിന് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിരിക്കുകയാണ് മാരുതി സുസുക്കി. ഇതോടൊപ്പം തന്നെ ആൾട്ടോ K10-ൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം+ (ESP), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), 15+ അഡ്വാൻസ്ഡ് എന്ന സേഫ്റ്റി ഫീച്ചറുകൾ ലഭിക്കുന്നുണ്ട്.
ആള്‍ട്ടോ K10-ന് മുന്നില്‍ സുസുക്കി ബാഡ്ജ് ഉള്ള വലിയ, വിടവുള്ള ഗ്രില്ലും നൽകിയിരിക്കുന്നു. ബോണറ്റിന്റെ അരികുകളില്‍ റാപ്പറൗണ്ട് ഹാലൊജന്‍ ഹെഡ്‌ലൈറ്റുകളും കാണാം. ആള്‍ട്ടോ K10 സ്‌കള്‍പ്റ്റഡ് ഫ്രണ്ട് ബമ്പറില്‍ പുതിയ ഗ്രില്ലിന് കീഴില്‍ നല്‍കിയിരിക്കുന്ന മിനുസമാര്‍ന്ന സെന്‍ട്രല്‍ ഇന്‍ടേക്കും ഉണ്ട്.
ആള്‍ട്ടോ K10 മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ K10C ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ VVT ത്രീ സിലിണ്ടര്‍ എഞ്ചിന്‍ നൽകിയിരിക്കുന്നു. പുതിയ 998 സിസി യൂണിറ്റ് 5,500 rpm-ല്‍ 66 bhp കരുത്തും 3,500 rpm-ല്‍ 89 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.
New Alto k10 with 6air bags