300 സിസി സെഗ്മെന്‍റിൽ കനത്ത എതിരാളിയാകും? ജാവ എത്തുന്നു പുതുമകളോടെ

0

ജാവ യെസ്‍ഡി തങ്ങളുടെ പുതിയ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. തങ്ങളുടെ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിനും റോയൽ എൻഫീൽഡിന് കടുത്ത മത്സരം നൽകുന്നതിനുമായി കമ്പനി പുതിയ മോഡൽ അവതരിപ്പിക്കാൻ പോകന്നത്.
മൂന്നിന് ഇന്ത്യൻ വിപണിയിൽ പുതിയ ജാവ ബൈക്ക് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ പുതിയ മോഡലിൻ്റെ വരവോടെ 300 സിസി സെഗ്മെന്‍റിലെ പരമ്പരാഗത എതിരാളികളെ കീഴടക്കി വിപണി വിഹിതം പിടിച്ചെടുക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകൾ.

ഈ പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ജാവ സൂചന നൽകിയിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന ഈ മോട്ടോർസൈക്കിളിനെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതൊരു ആധുനിക റെട്രോ മോട്ടോർസൈക്കിളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. റോയൽ എൻഫീൽഡ് ഹണ്ടർ 350, ക്ലാസിക് 350 എന്നിവയ്‌ക്കൊപ്പം ഹോണ്ട CB350 RS നും എതിരായി ഇത് മത്സരിക്കും. ജാവയുടെ വരാനിരിക്കുന്ന മോട്ടോർസൈക്കിളിന് സ്റ്റൈലിഷ് ഡിസൈൻ ഉണ്ടായിരിക്കും.

ചെറിയ 293 സിസി പാന്തർ എഞ്ചിന് പകരം 334 സിസി ആൽഫ-2, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ നൽകാം. ജാവ 350 22.26 bhp കരുത്തും 28.1 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പുതിയ ബൈക്കിന് അനുസൃതമായി എൻജിൻ ട്യൂൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില രണ്ടു ലക്ഷം രൂപയായിരിക്കും. ഫീച്ചറുകൾ അനുസരിച്ച്, അതിൻ്റെ വേരിയൻ്റുകളുടെ വിലയിൽ വ്യത്യാസമുണ്ടാകും. ജാവ അതിൻ്റെ രൂപകല്പനയിൽ മികച്ചതാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

new Jawa comes with innovations

LEAVE A REPLY

Please enter your comment!
Please enter your name here