
കഴിഞ്ഞ 25 വർഷങ്ങളായി ഇന്ത്യൻ വാഹന വിപണിയിൽ മുൻനിരയിൽ നിലകൊള്ളുന്ന നിപ്പോൺ ടൊയോട്ടക്ക് 2024 ൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ടൊയോട്ട ഡീലറിനുള്ള പുരസ്കാരം ലഭിച്ചു. ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ വൈസ് പ്രസിഡന്റുമാരായ തകേഷി തകമിയയും വൈസ്ലൈൻ സിംഗമണിയും ചേർന്നു മികവുറ്റ ബിസിനസ് പ്രകടത്തിലൂടെ ഈ ഉയർന്ന നേട്ടം കൈവരിച്ച നിപ്പോൺ ടൊയോട്ട ചെയർമാൻ എം.എ.എം. ബാബു മൂപ്പന്, പുരസ്കാരം കൈമാറി. നിപ്പോൺ ടൊയോട്ടയുടെ സി.ഒ.ഒ. എൽദോ ബെഞ്ചമിനും ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്‍റെ ജനറൽ മാനേജർമാരായ യൂസഫ് എം ഹാജിയും മഹാരാജ് മുഖർജിയും ചടങ്ങിൽ പങ്കെടുത്തു.
നിപ്പോൺ മോട്ടോർ കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ്, നിപ്പോൺ ടൊയോട്ട എന്ന ബ്രാൻഡിൽ, കേരളത്തിലെ ആദ്യത്തെ ടൊയോട്ട ഡീലറായി 2000-ൽ എറണാകുളത്തെ നെട്ടൂരിൽ, സ്ഥാപിതമായ നിപ്പോൺ ടൊയോട്ടയ്ക്ക് തൃശൂർ മുതൽ തിരുവനന്തപുരം വരെ, 34 ഔട്ട്ലറ്റുകൾ ഇതിനോടകം നിലവിലുണ്ട്. 2024-ലെ റീട്ടെയിൽ വിൽപ്പന കണക്കുകൾ പ്രകാരം ടൊയോട്ട കേരളത്തിൽ രണ്ടാം സ്ഥാനത്തെത്തി. 5-ാം സ്ഥാനത്ത് നിന്നാണ് വിജയം കരസ്ഥമാക്കിയത് എന്നത് അത്യന്തം പ്രാധാന്യമർഹിക്കുന്നു. ഇതിനൊപ്പം, ടൊയോട്ട സംസ്ഥാനത്തുടനീളം 10% മാർക്കറ്റ് ഷെയർ കൈവരിച്ചു.
Nippon Toyota won the award for the highest selling Toyota dealer