X-ട്രെയില്‍ 7-സീറ്റര്‍ എസ്.യു.വി നിരത്തിലേക്കിറക്കി നിസാൻ. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ CMF-C പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന X-ട്രെയില്‍ 7-സീറ്റര്‍ മോഡലാണ്. ഡിസൈനിലേക്ക് നോക്കിയാല്‍ നേരായതും ചതുരാകൃതിയിലുള്ളതുമായ രൂപമാണ് ഈ ഫുള്‍-സൈസ് എസ്യുവിക്കുള്ളത്. സ്പ്ലിറ്റ്-ഹെഡ്ലാമ്പ് സജ്ജീകരണം, ഡാര്‍ക്ക് ക്രോമില്‍ പൂര്‍ത്തിയാക്കിയ ‘വി-മോഷന്‍’ ഗ്രില്‍, പ്ലാസ്റ്റിക് ക്ലാഡിംഗോടുകൂടിയ വൃത്താകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകള്‍ എന്നിവ എസ്യുവിയെ കിടിലമാക്കുന്നു. ഡയമണ്ട് ബ്ലാക്ക്, ഷാംപെയ്ന്‍ സില്‍വര്‍, സോളിഡ് വൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാവും നിസാന്‍ X-ട്രെയില്‍ വാങ്ങാനാവുക. എസ്യുവി ഒരു പ്രീമിയം മോഡലായി വിപണനം ചെയ്യാനാണ് ഈ നിറങ്ങള്‍തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. എക്സ്റ്റീരിയര്‍ പോലെ ഇന്റീരിയറും ആഡംബരം നിറഞ്ഞതാണെന്ന് വേണം പറയാന്‍.
വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ 4,680 mm നീളവും 1,840 mm വീതിയും 1,725 ??mm ഉയരവും 2,705 mm നീളമുള്ള വീല്‍ബേസുമാണ് എസ്യുവിക്കുള്ളത്. 7 സീറ്റര്‍ ജാപ്പനീസ് എസ്യുവിക്ക് 5.5 മീറ്റര്‍ ടേണിംഗ് റേഡിയസും 210 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ടെന്നാണ് നിസാന്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ 255/45 R20 സൈസ് ടയറുകളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സമ്പൂര്‍ണ ഇറക്കുമതിയായി ഇന്ത്യയില്‍ വിപണനത്തിന് എത്തുന്നതിനാല്‍ നിസാന്‍ X-ട്രെയിലിന് 40 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
7 എയര്‍ബാഗുകള്‍, ഓട്ടോ വൈപ്പറുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലിമിറ്റഡ് സ്ലിപ്പ് ഡിഫ്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇന്ത്യയിലെത്തുന്ന X-ട്രെയിലിന് അകമ്പടിയേകും. 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ വലിയ വാഹനത്തിന്റെ ഹൃദയം. വേരിയബിള്‍ കംപ്രഷന്‍ റേഷ്യോ ഫീച്ചര്‍ ചെയ്യുന്ന ഈ എഞ്ചിന്‍ 12V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായാണ് വരുന്നത്. അങ്ങനെ 163 bhp പവറില്‍ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാന്‍ നിസാന്‍ X-ട്രെയിലിനാവും. ഷിഫ്റ്റ്-ബൈ-വയര്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
Nissan launches X-Trail 7-seater SUV