
ഇന്ത്യയിലെ കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാവുന്ന ഏറ്റവും നല്ല മോഡലുകളില്‍ ഒന്നാണ് നിസാന്‍ മാഗ്‌നൈറ്റ്. ഇറങ്ങിയപ്പോള്‍ വില 4.99 ലക്ഷം മാത്രമായിരുന്നെങ്കിലും വിപണിയിലെത്തി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മാഗ്‌നൈറ്റിന്റെ പ്രാരംഭ വില 6.14 ലക്ഷം രൂപയായി മാറിയിട്ടുണ്ട്. ഇനി വില വീണ്ടും പ്രശ്നമാണെന്ന് തോന്നുവര്‍ക്കുള്ള പരിഹാരവുമായി നിസാന്‍ എത്തിയിരിക്കുകയാണ്. മാഗ്‌നൈറ്റ് വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി ‘ഹാട്രിക് കാര്‍ണിവല്‍’ എന്നൊരു ഓഫറാണ് നിസാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 15 വരെ സാധുതയുള്ള ഈ ഓഫറിന് കീഴില്‍ മൂന്ന് വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനാവുക.
ഇതില്‍ ഒന്നാമതായി 55,000 രൂപ വരെയുള്ള ഓഫറാണ് നിസാന്‍ മാഗ്ന്റ്‌റൈല്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യത്തിന് പുറമേ 10,000 രൂപ വരെയുള്ള കാര്‍ണിവല്‍ ആനുകൂല്യങ്ങളും നിസാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവസാനമായി ഈ സ്‌കീമിന് കീഴില്‍ ബ്രാന്‍ഡ് അതിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും ഉറപ്പായ സ്വര്‍ണ്ണ നാണയവും നല്‍കുമെന്നതാണ് ഓഫറിലെ ഏറ്റവും ആകര്‍ഷകമായ കാര്യം. പക്ഷേ നിസാന്റെ കാര്‍ണിവല്‍ ഓഫര്‍ മാഗ്‌നൈറ്റ് കോംപാക്ട് എസ്യുവിയുടെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ മാത്രമേ ബാധകമാകൂ എന്നതും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ ഓഫറിന് പരിമിതമായ സ്റ്റോക്ക് മാത്രമേ ലഭ്യമാകൂ എന്നതും കമ്പനി പ്രത്യേകം പറഞ്ഞിട്ടുണ്ട്.
പുതിയ എസ്യുവിക്ക് 6.14 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം ടോപ്പ് എന്‍ഡ് വേരിയന്റാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ 11.92 ലക്ഷവും മുടക്കേണ്ടതായുണ്ട്. മാഗ്‌നൈറ്റ് നിലവില്‍ 6 വേരിയന്റുകളിലും 12 കളര്‍ ഓപ്ഷനുകളിലും രണ്ട് എഞ്ചിനുകളിലും മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് വിപണയില്‍ എത്തുന്നത്.
nissan magnite drop the price