Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

കോടതി വിധി സ്വാ​ഗതം ചെയ്ത് മോട്ടോർ വാഹനവകുപ്പും; ഇനി സൺഫിലിം ഒട്ടിക്കാം ; പിഴ പേ‌ടി വേണ്ട

വാഹനങ്ങളുടെ ഗ്ലാസുകളിൽ നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സൺ ഫിലിം ഒ‌ട്ടിക്കുന്നതിൽ തടസമ്മില്ലെന്ന് ഹൈക്കോടതി. വിധി അതേപടി നടപ്പാക്കാനാണ് തീരുമാനമെന്ന് ട്രാൻസ്‌പോർട് കമ്മിഷണർ ഐ.ജി. സി.എച്ച്.നാഗരാജു പിന്നാലെ വ്യക്തമാക്കി. ഇതോട് കൂടി ഇനി സൺഫിലിം ഒട്ടിക്കുന്നവർക്ക് പിഴ പേടി വേണ്ട. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ നിർമാതാക്കൾക്കും വാഹനഉടമകൾക്കും വേർതിരിവ് വേണ്ട എന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അതു നല്ല തീരുമാനമാണ്. അനാവശ്യമായ ബുദ്ധിമുട്ടാണ് യാത്രക്കാർക്കു മുമ്പുണ്ടായിരുന്നത്. കോടതി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതിനെതിരെ നടപടി ഉണ്ടാകില്ല. അതേസമയം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാനുള്ള പരിശോധനകൾ നടത്തുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.

വാഹനത്തിന്റെ മുൻ-പിൻ ഗ്ലാസുകളിൽ 70%, സൈഡ് ഗ്ലാസുകളിൽ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ചാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ചട്ടത്തിൽ ഭേദഗതി വന്ന ശേഷം ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നവർക്ക് എതിരെ മോട്ടർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ചട്ട ഭേഗതിക്കു മുൻപ് വാഹനത്തിന്റെ ഗ്ലാസിൽ ടിന്റഡ്, ബ്ലാക്ക് ഫിലിമുകൾ ഒട്ടിക്കുന്നത് ‘അവിഷേക് ഗോയങ്ക കേസിൽ സുപ്രീംകോടതി നിരോധിച്ചിരുന്നു.

Now let’s stick the sunfilm; No fear of fines

Exit mobile version