Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ഇനി എന്റോർക്ക് പ്രണയ വർണങ്ങളിൽ ലഭിക്കും; പുതിയ എന്റോർക്ക് കളർഓഫ്ഷൻ ഇതാ

ടിവിഎസ് മോട്ടോർ കമ്പനി എൻടോർക്ക് 125, റെയ്‌സ് എക്‌സ്പി സീരീസുകളിൽ പുതിയ നിറങ്ങളുടെ വകഭേദങ്ങൾ അവതരിപ്പിച്ചു.മികച്ച പ്രകടനത്തിനൊപ്പം പുത്തൻ നിറങ്ങളിൽ കൂടിയെത്തുന്ന ഈ വാഹനം പ്രധാനുമായും യുവ പ്രഫഷണങ്ങളുകളെ ലക്ഷ്യമിട്ടാണ് എത്തിച്ചിരിക്കുന്നതെന്നാണ് ടി.വി.എസ്. അറിയിച്ചിരിക്കുന്നത്. ടർക്കോയ്‌സ്, ഹാർലെക്വിൻ ബ്ലൂ, നാർഡോ ഗ്രേ എന്നീ മൂന്ന് ആകർഷക നിറങ്ങളാണ് എൻടോർക്ക് നിരയിൽ പുതുതായി എത്തിയിരിക്കുന്നത്. ടിവിഎസ് എൻടോർക് റേസ് എക്‌സ്പി, മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് മുതൽ കറുപ്പിൽ ഒന്നിലധികം ടെക്‌സ്ചറുകൾ സംയോജിപ്പിച്ച് മാറ്റ് ബ്ലാക്ക് സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്.

124.8 സി.സി. എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 9.5 പി.എസ്. പവറും 10.6 എൻ.എം. ടോർക്കുമേകുന്ന മൂന്ന് വാൽവ് എൻജിൻ ടി.വി.എസ്. എൻടോർക്ക് 125-നെ കൂടുതൽ മികച്ചതാക്കുന്നുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റി, പൂർണ ഡിജിറ്റൽ ഡിസ്‌പ്ലേ, ഡ്യൂവൽ റൈഡ് മോഡുകൾ, സിഗ്‌നേചർ എൽഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ മികച്ച ഫീച്ചേഴ്‌സും ഈ സ്‌കൂട്ടറിൽ നൽകുന്നുണ്ട്.

സ്‌കൂട്ടറുകളുടെ രൂപകൽപ്പനയിൽ ടി.വി.എസ്. സ്വീകരിച്ചിട്ടുള്ള ആധുനിക സമീപനത്തിന്റെ തെളിവാണ് പുതിയ എൻടോർക്ക് സ്‌കൂട്ടറുകളുടെ ഡിസൈനെന്നാണ് ടി.വി.എസ്. മോട്ടോർ കമ്പനി സ്‌കൂട്ടേഴ്സ്, കമ്യൂട്ടർ മോട്ടോർസൈക്കിൾസ് ആൻഡ് കോർപറേറ്റ് ബ്രാൻഡ് വിഭാഗം മേധാവി അനിരുദ്ധ ഹൽദാർ പറഞ്ഞു.

Ntorq is now available in romantic colors; Here is the new Ntorq color option

Exit mobile version