2040 നകം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ വിടപറയും; ഈ വർഷം നോർവേ; റിപ്പോർട്ട് ഇതാ

0

ലോകമെമ്പാടുമുള്ള പല സർക്കാരുകളും അതത് രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇപ്പോഴിതാ വടക്കൻ യൂറോപ്യൻ രാജ്യമായ നോർവേയിൽ 2025 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിർത്തുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.ഏത് രാജ്യത്ത് ഡീസൽ, പെട്രോൾ വാഹനങ്ങളുടെ വിൽപ്പന എപ്പോൾ നിർത്താനാണ് പദ്ധതി? ഇതാ അറിയേണ്ടതെല്ലാം വിശദമായി. 2025-നോർവേ, 2029 – ബൽജിയം , 2030-ജർമ്മനി,ഐസ്ലാൻഡ്,ഇസ്രായേൽ, നെതർലാൻഡ്സ്, ഡാൻമാർക്ക് 2035- കാനഡ, ചിലി, ചൈന.,ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, പോർച്ചുഗൽ, തായ്ലൻഡ് , യുകെ, യുഎസ്എ

2040- ഇന്ത്യ, പാകിസ്ഥാൻ,ഓസ്ട്രിയ, ക്രൊയേഷ്യ, ഈജിപ്ത്,എൽ സാൽവഡോർ, അയർലൻഡ്, മെക്സിക്കോ, ന്യൂസിലാന്റ്,പാകിസ്ഥാൻ
പോളണ്ട് , സ്പെയിൻ, ടർക്കി. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഡീസൽ വാഹനങ്ങൾ കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് ഉൽപ്പാദിപ്പിക്കുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പെട്രോൾ വാഹനങ്ങളേക്കാൾ കൂടുതൽ NOx, PM കണങ്ങൾ ഉത്പാദിപ്പിക്കുന്നത് ഡീസൽ വാഹനങ്ങളാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 24 പെട്രോൾ വാഹനങ്ങൾക്കും 40 സിഎൻജി വാഹനങ്ങൾക്കും തുല്യമായ മലിനീകരണമാണ് ഒരു ഡീസൽ വാഹനം പരത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.

petrol and diesel vehicles will be phased out in India

LEAVE A REPLY

Please enter your comment!
Please enter your name here