പുക സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇനി പെട്രോൾ നഹി! നിയമം കടുപ്പിക്കാനൊരുങ്ങി സർക്കാർ

0

ന്യൂഡൽഹി: പരിസ്ഥിതി മലിനമാക്കുന്നില്ലെന്ന് തെളിയിക്കുന്ന പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹങ്ങൾക്ക് ഏപ്രിൽ 1 മുതൽ ഡൽഹിയിലെ റോഡുകളിൽ നിന്നും മാറി നിൽക്കേണ്ടി വരും. ഇത്തരത്തിൽ കാലഹരണപ്പെട്ട സർട്ടിഫിക്കറ്റ് കൈവശം വെക്കുന്നവർക്ക് ഇന്ധനം നൽകില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഇതിനായി പമ്പുകളിൽ വാഹനം തിരിച്ചറിയുന്നതിനുള്ള ‘ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിസഷൻ’ ഉപകരണങ്ങൾ സ്ഥാപിക്കും. തുടർന്ന് കാലഹരണ പെടാത്ത വാഹങ്ങൾക്ക് മാത്രമേ ഇന്ധനം നൽകുകയൊള്ളൂവെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ചില ഇന്ധന പമ്പുകളിൽ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ നൽകുന്ന സർക്കാർ അംഗീകൃത ടെസ്റ്റിംഗ് കേന്ദ്രങ്ങളുണ്ട്. ഈ സംവിധാനം ആളുകൾ ഉപയോഗപ്പെടുത്തി വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ 10 വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹങ്ങൾക്കും 15 വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹങ്ങൾക്കും ഇന്ധനം നൽകുന്നതിൽ നിന്നും പമ്പുകളെ ഡൽഹി സർക്കാർ വിലക്കിയിട്ടുണ്ട്.

ഡൽഹിയിലെ വായു മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് ഡൽഹി സർക്കാരിന്റെ ഈയൊരു നയം. നേരത്തെ തന്നെ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹങ്ങൾക്കും ഡൽഹി എൻ.സി.ആർ (ദേശീയ തലസ്ഥാന മേഖല) പ്രദേശത്ത് ഉപയോഗിക്കുന്നതും വിലക്കിയിരുന്നു. ഏകദേശം 500 അധികം ഇന്ധന സ്റ്റേഷനുകൾ ഡൽഹിയിലുണ്ട്. അവയിലെല്ലാം ഈ പുതിയ സംവിധാനം നടപ്പിലാക്കും.

pollution certificate must for vehicle, otherwise no petrol

LEAVE A REPLY

Please enter your comment!
Please enter your name here