റോൾസ് റോയ്സ് സ്പെക്ടർ വാങ്ങിയതിനു പുറകെ പുതിയൊരു ആഡംബര വാഹനം കൂടി താരത്തിന്റെ ഗാരിജിലേക്കു എത്തിക്കഴിഞ്ഞു. ലെക്സസിന്റെ എൽ.എം എംപിവി ആണ് രാം ചരണിന്റെ പുതിയ കൂട്ട്. ഏകദേശം 2.5 കോടിയോളം രൂപ വില വരുന്ന വാഹനത്തിന്റെ അത്യാഡംബര വേരിയന്റ് ആയ എൽ എം 350 എച്ച് 4 സീറ്റർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നാലു നിറങ്ങളിൽ ലഭ്യമാകുന്ന ഈ എംപിവിയ്ക്കായി രാം ചരൺ തിരഞ്ഞെടുത്തിരിക്കുന്നത് സോണിക് അഗാറ്റെ എന്ന നിറമാണ്.
രാജ്യത്തെ ഏറ്റവും വിലകൂടിയ വാഹനങ്ങളിൽ ഒന്നാണ് ലെക്സസ്സ് എൽ എം 350 എച്ച്. ടൊയോട്ട വെൽഫെയറിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന ഈ വാഹനം ആകാരഭംഗിയിൽ വെൽഫെയറിൽ നിന്നും ഏറെ വ്യത്യസ്തമാണ്. കാലഘട്ടത്തിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുന്ന, ഹെക്സഗണൽ പാറ്റേണിലുള്ള വലിയ മുൻഗ്രില്ലുകൾ, എൽ ഇ ഡി ഹെഡ്ലാംപുകൾ, ബമ്പറിൽ ലംബമായുള്ള ഫോഗ് ലാംപുകൾ എന്നിവയുമുണ്ട്. വശങ്ങളിലേക്ക് വരുമ്പോൾ വലിയ ഗ്ലാസ് ഏരിയ ആണ്. ഇലക്ട്രിക്കലി തുറക്കാനും അടക്കാനും കഴിയുന്ന സ്ലൈഡിങ് ഡോറുകളുമുണ്ട്.
ram charan new car Lexus LM luxury MPV worth 2.5crore