Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

250 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

പുതിയ 250 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടര്‍ 350 എന്നിവയ്ക്ക് അധികം വൈകാതെ ഫെയ്സ്ലിഫ്റ്റ് അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നതിനൊപ്പം എന്‍ട്രി ലെവല്‍ മോഡലിനെ കൂടി വിപണിയിലെത്തിക്കാനാണ് നീക്കം. വിവിധ ഘടകങ്ങള്‍ കാരണം സമീപ വര്‍ഷങ്ങളില്‍ പുതിയ മോട്ടോര്‍സൈക്കിളുകളുടെ വില ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കിയാല്‍ മാത്രമേ പ്രീമിയം മോഡലുകള്‍ സ്വന്തമാക്കാനാവൂ. കൂടുതല്‍ സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാനാണ് റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ 250 സിസി മോഡലുകളിലൂടെ ഉന്നംവെക്കുന്നത്.

V പ്ലാറ്റ്ഫോം എന്ന കോഡ്നാമത്തില്‍ അറിയപ്പെടുന്ന പുതിയ 250 സിസി പദ്ധതി മാതൃകയാക്കുന്നത് 349 സിസി സിംഗിള്‍ സിലിണ്ടര്‍ OHC എയര്‍-ഓയില്‍-കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനെ തന്നെയാവും. താരതമ്യേന ലളിതവും നിര്‍മാണത്തിന്റെ കാര്യത്തില്‍ ചെലവ് കുറഞ്ഞതുമായതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ജെ-സീരീസ് എഞ്ചിന്‍ പ്ലാറ്റ്ഫോമുമായി നിരവധി സമാനതകള്‍ ഇതിലും പ്രതീക്ഷിക്കാനാവും. ചെലവ് നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ ഉപയോഗിച്ചിരിക്കുന്ന ഷെര്‍പ്പ ലിക്വിഡ്-കൂള്‍ഡ് 452 സിസി DOHC എഞ്ചിന്‍ പോലെ സാങ്കേതികമായി അത്ര മോഡേണ്‍ ആയിരിക്കില്ല.

Royal Enfield is all set to launch a 250cc motorcycle

Exit mobile version