Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ഷോർട്ട് ​ഗണ്ണുമായി റോയൽ എൻഫീൽഡ് എത്തുന്നു! ഇത് യൂത്തന്മാരുടെ സ്വന്തം വാഹനം

ഹിമാലയന്റെ വില പ്രഖ്യാപനം നടന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരക്കണക്കിനു റോയൽ എൻഫീൽഡ് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടാണ് ഷോട്ട്‌ഗൺ അരങ്ങിലെത്തിയത്. കസ്റ്റംമെയ്ഡ് ലിമിറ്റഡ് എഡിഷനായിരുന്നു അവതരിപ്പിച്ചത്. ആകെ 25 എണ്ണം മാത്രം.അന്ന് അവിടെ ബുക്ക് ചെയ്യുന്നവർക്ക് അതു സ്വന്തമാക്കാമായിരുന്നു. തൊട്ടു‌പിന്നാലെ ഇതാ സാധാരണ മോഡലും ആർഇ ബോബർ-റോ‍ഡ്സ്റ്റർ സ്റ്റൈലിലാണ് ഷോട്ട്ഗണ്ണിന്റെ രൂപകൽപന. സൂപ്പർ മീറ്റിയോറുമായി താരതമ്യം ചെയ്താൽ വീൽബേസിൽ 35 എംഎം കുറവുണ്ട്. നീളം 90 എംഎം, വീതി 70 എംഎം, ഉയരം 50 എംഎം എന്നിങ്ങനെ കുറവുണ്ട്. എന്നാൽ സീറ്റിന്റെ ഉയരം 55 എംഎം കൂടിയിട്ടുണ്ട്.അവതരിപ്പിച്ചിരിക്കുകയാണ്.
സൂപ്പർ മീറ്റിയോറിന്റെ പ്ലാറ്റ്ഫോം‌തന്നെയാണ് ഷോട്ട്ഗണ്ണിന്റെയും നട്ടെല്ല്. ഒറ്റ‌നോട്ടത്തിൽ ഡിസൈനു സാമ്യമുണ്ട്. എന്നാൽ വലുപ്പത്തിലും റൈഡിങ് പൊസിഷനിലുമെല്ലാം കാര്യമായ മാറ്റം‌വന്നിട്ടുണ്ട് ഷോട്ട് ഗണ്ണിൽ. പിന്നിലേക്കു താഴ്ന്നിറങ്ങുന്ന അൾട്രാ ലോ ഫെൻഡർ ഡിസൈനാണ് സൂപ്പർ മീറ്റിയോറിനുള്ളത്.

പിൻസീറ്റ് ഈസിയായി ഊരിമാറ്റാവുന്ന രീതിയിലാണ് രൂപകൽപന.ഡിസൈനാണ് ഷോട്ട്ഗണ്ണിന്റെ എടുപ്പ്. സിംഗിൾ സീറ്റ്–ഡബിൾ സീറ്റ് മോഡലിൽ ഷോട്ട്ഗൺ ലഭിക്കും സീറ്റ് താക്കോലിട്ട് ഊരിയെടുക്കാം. ദീർഘദൂരയാത്രയിൽ ലഗേജ് കാരിയറായി ഇതു മാറ്റാം. ഇനി അതു വേണ്ട സിംഗിൾ സീറ്റ് മാത്രം മതി എന്നാണെങ്കിൽ ഗ്രാബ്റെയിലും ബ്രാക്കറ്റുമെല്ലാം വളരെ എളുപ്പം അഴിച്ചുമാറ്റുകയും ചെയ്യാം.648 സിസി പാരലൽ ട്വിൻ എൻജിനാണ്. സൂപ്പർ മീറ്റിയോറിലുള്ളതുതന്നെ. 7250 ആർപിഎമ്മിൽ 47 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 5650 ആർപിഎമ്മിൽ 52.3 എൻഎമ്മും. 6 സ്പീഡ് കോൺസ്റ്റെന്റ് മെഷ് ട്രാൻസ്മിഷനാണ്. മാറ്റങ്ങൾ കൃത്യതയുള്ളത്. നലര ലക്ഷം രൂപയ്ക്ക് മുകളിലാണ് പ്രാരംഭ വില ആരംഭിക്കുന്നത്.

royal enfield shotgun 650 details and review

Exit mobile version