കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ ഷോ കാണിച്ചു; സഞ്ജു ടെക്കിയുടെ ആവേശം പൂട്ടി എം.വിഡി

0
50

ആലപ്പുഴ: കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ ഷോ കാണിച്ച യൂട്യൂബർ സഞ്ജു ടെക്കി പെട്ടു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി.സഫാരി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. യൂട്യൂബർ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു.

ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പ്രതികരിച്ചത്. ആവേശം സിനിമയിലെ രംഗയുടെ സന്തത സഹചാരി അംബാൻ ലോറിയ്ക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിംഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളില്‍ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അത്യന്തം അപകടകരമായ വിധത്തില്‍ പൊതുനിരത്തിലൂടെയാണ് ഈ പൂള്‍ കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിംഗ് പൂള്‍ സെറ്റ് ചെയ്തത്. ടാർപോളിൻ വലിച്ചുകെട്ടി അതില്‍ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here