സ്‌പ്ലെന്‍ഡറിനോട് ഏറ്റുമുട്ടാന്‍ ഹോണ്ട; ഹോണ്ട ഷൈന്‍ 100 പുതിയ ലുക്കിലെത്തി

0

ഹീറോ സ്‌പ്ലെന്‍ഡറിനോട് ഏറ്റുമുട്ടാന്‍ ഹോണ്ട പണികഴിപ്പിച്ച എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കാണ് ഷൈന്‍ 100. ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുതിയ 2025 മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. OBD-2 നിലവാരത്തിലുള്ള പുത്തന്‍ എഞ്ചിന്‍ ചേര്‍ത്തതിന് പുറമെ പുതിയ കളര്‍ ഓപ്ഷനുകളും ബൈക്കിലേക്ക് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫുള്ളി-ലോഡഡ് വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന വാഹനം ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും.

പുതുക്കിയ എഞ്ചിനുമായി വരുന്ന 2025 ഹോണ്ട ഷൈന്‍ 100 പതിപ്പിന് 68,767 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് പഴയ മോഡലിനേക്കാള്‍ 1,867 രൂപ കൂടുതലാണ് മുടക്കേണ്ടി വരിക. ഹെഡ്ലാമ്പ് കൗള്‍, ഫ്യുവല്‍ ടാങ്ക്, സൈഡ് ഫെയറിംഗ് എന്നിവയ്ക്കായി പുതിയ ഗ്രാഫിക്സ് അവതരിപ്പിച്ചിരിക്കുന്നു. ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകള്‍, സിംഗിള്‍-പീസ് സീറ്റ്, സ്ലീക്ക് മഫ്‌ലര്‍, അലുമിനിയം ഗ്രാബ് റെയില്‍, ഫ്രണ്ട് കൗള്‍ എന്നിവയാണ് ഹോണ്ട ഷൈനിനെ വേറിട്ടു നിര്‍ത്തുന്ന ചില ഡിസൈന്‍ ഹൈലൈറ്റുകള്‍. ബ്ലാക്ക് വിത്ത് റെഡ്, ബ്ലാക്ക് വിത്ത് ബ്ലൂ, ബ്ലാക്ക് വിത്ത് ഓറഞ്ച്, ബ്ലാക്ക് വിത്ത് ഗ്രേ, ബ്ലാക്ക് വിത്ത് ഗ്രീന്‍ എന്നിങ്ങനെ അഞ്ച് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് ഷൈന്‍ 100 ഇനി മുതല്‍ വാങ്ങാനാവുക.

splender vs honda shine

LEAVE A REPLY

Please enter your comment!
Please enter your name here