പത്ത് ലക്ഷത്തിൽ താഴെ ബജറ്റിലൊതുങ്ങിയ എസ്.യു.വികൾ സ്വന്തമാക്കാം; ഈ വാഹനങ്ങൾ അറിഞ്ഞിരിക്കണം

0

ഇന്ത്യൻ വാഹന വിപണി. മത്സരക്കുതിപ്പിലാണ്, ഇതിനിടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകൾ, നൂതന സുരക്ഷാ സവിശേഷതകൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുത്തുന്നതിൽ വാഹന നിർമ്മാതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വൈദ്യുതീകരിച്ച മോഡലുകൾ മുതൽ ഫീച്ചർ സമ്പന്നമായ വേരിയന്റുകൾ വരെ ഉൾപ്പെടുത്തി കോം‌പാക്റ്റ് എസ്‌യുവി വിഭാഗം വരും മാസങ്ങളിൽ കാര്യമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ കാത്തിരിക്കേണ്ട 10 ലക്ഷത്തിൽ താഴെ വിലയുള്ള 5 പുതിയ എസ്‌യുവികൾ നോക്കാം.

മാരുതി സുസുക്കി ഫ്രോങ്സ് ഹൈബ്രിഡ്

മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ വരാനിരിക്കുന്ന ഹൈബ്രിഡ് വേരിയന്റ്, വൈദ്യുതീകരിച്ച പവർട്രെയിൻ ഉൾപ്പെടുത്തുന്നതിനൊപ്പം അതിന്റെ തിരിച്ചറിയാവുന്ന ഡിസൈനും നിലനിർത്തും. 1.2L Z12E പെട്രോൾ എഞ്ചിൻ, ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്ന ഫ്രോങ്ക്‌സ് ഹൈബ്രിഡ് മെച്ചപ്പെട്ട ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. വരും മാസങ്ങളിൽ കോംപാക്റ്റ് എസ്‌യുവി കൂപ്പെ വില്പനയ്ക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.

നെക്സ്റ്റ്-ജെൻ ഹ്യുണ്ടായ് വെന്യു

പുതുതലമുറ ഹ്യുണ്ടായ് വെന്യു ഈ ഉത്സവ സീസണിൽ ഇന്ത്യയിൽ അവതരിപ്പിക്കും. പുതുക്കിയ പുറംഭാഗവും ക്യാബിനും ഉൾപ്പെടെ സമഗ്രമായ ഡിസൈൻ പരിഷ്കരണവുമായി നിലവിലുള്ള പവർട്രെയിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ലെവൽ 2 ADAS പോലുള്ള പുതിയ സുരക്ഷാ സവിശേഷതകളും മറ്റ് നിരവധി ഉപകരണ അപ്‌ഗ്രേഡുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയേക്കാം.

മഹീന്ദ്ര XUV 3XO EV

വരും മാസങ്ങളിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് മഹീന്ദ്ര XUV 3XO യുടെ ഇലക്ട്രിക് വേരിയന്റ്. മഹീന്ദ്രയുടെ വികസിച്ചുകൊണ്ടിരിക്കുന്ന EV സെഗ്മെന്റിൽ XUV400 ന് താഴെയായി സ്ഥാനം പിടിച്ചിരിക്കുന്ന ഈ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി ടാറ്റ പഞ്ച് EV യുമായി നേരിട്ട് മത്സരിക്കും. മറ്റ് സവിശേഷതകൾ ഒന്നും തന്നെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും XUV 3XO EV ഒറ്റ ചാർജിൽ ഏകദേശം 400 മുതൽ 450 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ബാറ്ററി പാക്കുമായി എത്തും എന്നാണ് പറയുന്നത്.
ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈൻ സ്വീകരിച്ചുകൊണ്ട് ഈ അടുത്ത് തന്നെ പഞ്ചിന്റെ പുതുക്കിയ പതിപ്പ് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ എക്സ്റ്റീരിയർ അപ്‌ഡേറ്റുകൾക്കൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിന് പുതിയ സവിശേഷതകളും ലഭിക്കുമെന്നും ഇത് മൊത്തത്തിലുള്ള ഓഫറിനെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ ആയതുകൊണ്ട് തന്നെ ഫെയ്‌സ്‌ലിഫ്റ്റിന് കാര്യമായ മെച്ചപ്പെടുത്തലുകൾ ലഭിക്കാനും സാധ്യതയുണ്ട്.

റെനോ കിഗെർ ഫെയ്‌സ്‌ലിഫ്റ്റ്

നിരവധി തവണ പരീക്ഷണം നടത്തിയ പരിഷ്കരിച്ച മോഡലുമായി റെനോ ഉടൻ തന്നെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിഗറിനെ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. പുതുക്കിയ ലുക്കിനായി ഈ കോം‌പാക്റ്റ് എസ്‌യുവിക്ക് സ്റ്റീരിയർ ഡിസൈൻ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിന്റെ ഉള്ളിൽ പുതിയ സാങ്കേതികവിദ്യകളും അധിക സവിശേഷതകളും ഇതിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. എന്നിരുന്നാലും, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള നിലവിലുള്ള 1.0L NA പെട്രോൾ, 1.0L ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

SUV’s under 10 lacs

LEAVE A REPLY

Please enter your comment!
Please enter your name here