മൈക്രോ എസ് യു വിയുമായി സുസൂക്കി എത്തുന്നു; ഹസ്‌ലറിന്റെ ചിത്രങ്ങൾ പുറത്ത്

0

മൈക്രോ എസ് യു വി വിഭാഗത്തിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് സുസൂക്കി,ഹസ്‌ലറിന്റെ റോഡ് ടെസ്റ്റ് ദൃശ്യങ്ങള്‍ പുറത്ത്. ജപ്പാനിലെ ജനപ്രിയ ചെറു കാര്‍ വിഭാഗമായ കെയ് കാറുകളിലെ താരമായ ഹ‌സ്‌ലറിന്റെ വരവ് ബീഷണിയാകും. . മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന്റെ വിശ്വാസ്യതയില്‍ ഹ‌സ്‌ലര്‍ ഇന്ത്യയിലെത്തിയാല്‍ ടാറ്റ പഞ്ചിന്റേയും ഹ്യുണ്ടേയ് എക്സ്റ്ററിന്റേയുമെല്ലാം വില്‍പനയെ അത് നേരിട്ടു ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. പരമ്പരാഗമായി ചെറുകാറുകളെ ഇഷ്ടപ്പെട്ടിരുന്ന ആദ്യമായി കാര്‍ വാങ്ങുന്നവര്‍ പോലും ഇപ്പോള്‍ ക്രോസ് ഓവറുകളിലേക്കും എസ് യു വികളിലേക്കും എം പി വികളിലേക്കും മാറുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ കാണുന്നുണ്ട്. ടര്‍ബോ ചാര്‍ജ്ഡില്‍ 64 ബിഎച്ച്പി കരുത്തും നാച്ചുറലി അസ്പയേഡ് എന്‍ജിനില്‍ 48 ബിഎച്ച്പി കരുത്തും പുറത്തെടുക്കും. മാനുവല്‍ ഗിയര്‍ബോക്‌സില്ല, സിവിടി മാത്രം. ഓള്‍വീല്‍ഡ്രൈവ് ഒരു ഓപ്ഷനായി സുസുക്കി നല്‍കാനും സാധ്യതയുണ്ട്. വൈവിധ്യങ്ങളാല്‍ അമ്പരപ്പിക്കുന്ന ഇന്ത്യയിലെ കാര്‍ വിപണിയില്‍ സ്വന്തം നിലക്ക് വിപണി കണ്ടെത്താന്‍ സാധ്യതയുള്ള മോഡലുകളിലൊന്നായിരിക്കും ഹ‌സ്‌ലര്‍.

ഈ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട് സുസുക്കി ഹസ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ അത് വിപണിയെ സ്വാധീനിക്കാനാണ് സാധ്യത. ഇതുവരെ ഹ‌സ്‌ലറിന്റെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് മാരുതി സുസുക്കി ഒരക്ഷരം പോലും ഔദ്യോഗികമായി മിണ്ടിയിട്ടില്ല. അപ്പോഴും ന്യൂഡല്‍ഹിയിലെ റോഡുകളില്‍ നടത്തിയ ഹസ്ലറിന്റെ ടെസ്റ്റ് ഡ്രൈവ് കമ്പനിയുടെ ചാട്ടം എങ്ങോട്ടാണെന്നതിന്റെ സൂചനയും നല്‍കുന്നു. തിരക്കേറിയ റോഡുകളിലൂടെ അനായാസം പോവുന്നതിനും എളുപ്പം പാര്‍ക്കു ചെയ്യുന്നതിനും ഹ‌സ്‌ലറിന് സാധിക്കും. നാച്ചുറലി അസ്പയേഡ്, ടര്‍ബോചാര്‍ജ്ഡ് വിഭാഗങ്ങളില്‍ 660 സിസി പെട്രോള്‍ എന്‍ജിന്‍ ലഭ്യമാവും.

Suzuki comes with a micro SUV

LEAVE A REPLY

Please enter your comment!
Please enter your name here