നിരത്ത് കീഴടക്കി മുന്നേറുന്ന ജനപ്രിയ മോഡലായ ടാറ്റയുടെ പുതിയ എസ്.യുവിക്കായി കാത്തിരിപ്പിലാണ് ഇന്ത്യൻ വാഹന പ്രേമികൾ. ഇപ്പോഴിതാ പുതിയ അപഡേറ്റ് എത്തുകയാണ്. കര്‍വ് കൂപെ എസ് യു വിയുടെ പ്രൊഡക്ഷന്‍ മോഡലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ടാറ്റ മോട്ടോഴ്‌സ്. 2022 ഏപ്രിലിലാണ് കര്‍വ് ഇലക്ട്രിക് ഒരു കണ്‍സപ്റ്റ് വാഹനമായി ടാറ്റ ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് 2023 ജനുവരിയില്‍ ഐസിഇ മോഡലിനേയും അവതരിപ്പിച്ചു. കണ്‍സപ്റ്റിനേക്കാളും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ടാറ്റ കര്‍വിന്റെ പ്രൊഡക്ഷന്‍ മോഡലില്‍ വരുത്തിയിട്ടുള്ളത്.
കര്‍വിന്റെ ഐസിഇ, ഇവി മോഡലുകളിൽ വ്യത്യാസങ്ങളുണ്ട്. ടാറ്റ പഞ്ച് ഇവിയിലേതു പോലെ മുന്നിലാണ് ചാര്‍ജിങ് സംവിധാനമുള്ളത്. ഐസിഇ മോഡലിലും ഇവിയിലും ട്രയാങ്കുലര്‍ ഹെഡ്‌ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം ബംപറിലും ഗ്രില്ലിലും മാറ്റങ്ങളുണ്ട്. ഡിആര്‍എല്‍ കാറിന്റെ വീതിയില്‍ നീണ്ടു കിടക്കുന്നു. ടാറ്റ കര്‍വിന്റെ റിയര്‍വ്യൂ മിററിന്റെ സ്ഥാനത്ത് എക്‌സ്റ്റീരിയര്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. ബോണറ്റില്‍ എത്താത്ത വിധത്തിലാണ് ഡിആര്‍എല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് കര്‍വ്. അതുകൊണ്ടുതന്നെ ടാറ്റ നെക്‌സോണിന്റെ പല സവിശേഷതകളും കര്‍വിലും കാണാനാവും.
മുന്നില്‍ നിന്നു നോക്കിയാല്‍ കാണുന്ന നെക്‌സോണിനോടുള്ള സാമ്യത വശങ്ങളില്‍ കര്‍വില്‍ ഇല്ല. നീളം കൂടിയ റൂഫ്‌ലൈന്‍ ചെരിഞ്ഞിറങ്ങുന്ന കൂപെ ഡിസൈന്‍ വശങ്ങളില്‍ നിന്ന് കൂടുതല്‍ വ്യക്തമാവും. ഐസിഇ മോഡലില്‍ ഇടതുഭാഗത്ത് പിന്നിലായാണ് ഇന്ധന ടാങ്ക്. 5 സ്‌പോക് അലോയ് വീലുകളാണ് ഐസിഇ കര്‍വിലുള്ളത്. അതേസമയം ഇവി കര്‍വില്‍ അടഞ്ഞ രൂപത്തിലുള്ള അലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. രണ്ടു കാറുകളിലും കറുപ്പ് ക്ലാഡിങും പോപ് ഔട്ട് ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകളുമുണ്ട്.
Tata Curvv specifications and features