ടാറ്റയുടെ ആഡംബര കരുത്തൻ സിയാറെ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു

0

ടാറ്റയുടെ ആഡംബര കരുത്തൻ സിയാറെ ഓട്ടോ എക്‌സ്‌പോ 2025ല്‍ ടാറ്റ പ്രദര്‍ശിപ്പിച്ചു. അകത്തും പുറത്തും മാറ്റങ്ങളോടെയാണ് സിയാറയുടെ വരവ്. ഈ വര്‍ഷം പകുതിയോടെ ടാറ്റയുടെ ഷോറൂമുകളിലേക്ക് പുതിയ സിയാറ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് രൂപകല്‍പനയിലും ഇന്റീരിയറിലും പവര്‍ട്രെയിനിലുമെല്ലാം എന്തൊക്കെ മാറ്റങ്ങളോടെയാണ് പുതിയ സിയാറയുടെ വരവ് പുതിയ സിയേറയുടെ രൂപകല്‍പനയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴും നെഞ്ചു വിരിച്ചു നില്‍ക്കുന്ന ബോണറ്റും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും വളഞ്ഞിറങ്ങുന്ന പിന്നിലെ ജനല്‍ചില്ലുമെല്ലാം പഴയ മോഡലില്‍ നിന്നും ചെറിയ മാറ്റങ്ങളോടെ പുതിയ മോഡലിലേക്കും എത്തിയിട്ടുണ്ട്. അതേസമയം റൂഫ് ലൈന്‍ കൂടുതല്‍ മെലിഞ്ഞതും ബോഡിയോടു ചേര്‍ന്നു നില്‍ക്കുന്നതുമായി. മുന്നിലേയും പിന്നിലേയും ഓവര്‍ഹാങുകളും ചെറുതായി. പിന്നെ വലിയ മാറ്റമുള്ളത് മുന്‍ ഭാഗത്താണ്. ടാറ്റയുടെ ഇവി മോഡലുകളുടേതിന് സമാനമായ മെലിഞ്ഞ ഹെഡ്‌ലൈറ്റുകളാണ് സിയേറക്കും നല്‍കിയിരിക്കുന്നത്.

അലോയ് വീലിലും ടയറുകളിലുമാണ് പിന്നെ മാറ്റമുള്ളത്. പഴയ മോഡലില്‍ 215/75 ആര്‍15 ടയറുകളാണ് ഉപയോഗിച്ചിരുന്നത്. പുതിയ സിയാറയില്‍ 19 ഇഞ്ചിന്റെ അലോയ് വീലുകളാണ് വരുന്നത്. ടയറുകളാവട്ടെ 195/65 ആര്‍19 വലിപ്പമുള്ളവയാണ്. റൂഫ് റെയിലുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കറുപ്പ് പ്ലാസ്റ്റിക് ക്ലാഡിങ് പുതിയ സിയാറയിലും മുന്നിലും വശങ്ങളിലും പിന്നിലുമെല്ലാം നല്‍കിയിട്ടുണ്ട്.

tata sierra details

LEAVE A REPLY

Please enter your comment!
Please enter your name here