ടെസ്ല തങ്ങളുടെ ഡ്രൈവറില്ലാ റോബോടാക്സിയുടെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി. ലോസ് ഏഞ്ചല്‍സിലെ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി സ്റ്റുഡിയോയില്‍ നടന്ന ‘വീ, റോബോട്ട് (We,Robot event) ഇവന്റില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്ക് ആണ് ലോകം ഉറ്റുനോക്കുന്ന റോബോടാക്സിയെ ഏവര്‍ക്കും പരിചയപ്പെടുത്തിയത്. ‘സൈബര്‍ക്യാബ്’ എന്നാണ് ടെസ്ല ഇതിന് പേര് നല്‍കിയിരിക്കുന്നത്. സ്റ്റിയറിങ് വീലുകളോ പെഡലുകളോ പോലുള്ള പരമ്പരാഗത നിയന്ത്രണങ്ങളില്ലാതെ രൂപകല്‍പ്പന ചെയ്ത പൂര്‍ണ്ണ ഓട്ടോണമസ് വാഹനമാണ് ടെസ്ലയുടെ ‘സൈബര്‍ക്യാബ്’ (Tesla Cybercab).
സൈബര്‍ക്യാബ് പൂര്‍ണ്ണമായും ഹാന്‍ഡ്-ഓഫ് അനുഭവം വാഗ്ദാനം ചെയ്യുമെന്ന് മസ്ക് പറയുന്നു. പൂര്‍ണ്ണമായും സ്വയംഭരണാധികാരമുള്ള സെല്‍ഫ് ഡ്രൈവിംഗിനായി ഒപ്റ്റിമൈസ് ചെയ്ത സൈബര്‍ക്യാബിന്റെ ഉത്പാദനം 2026-ല്‍ ആരംഭിക്കുമെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. സൈബര്‍ക്യാബിന്റെ രൂപകല്‍പ്പന ഭാവിയിലേക്കുള്ളതാണ, ഇന്‍ഡക്റ്റീവ് ചാര്‍ജര്‍ ഉപയോഗിച്ച് റോബോടാക്സി വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യുമെന്നും മസ്ക് വെളിപ്പെടുത്തി. സൈബര്ക്യാബിലെ സ്റ്റിയറിംഗ് വീലിന്റെയും പെഡലുകളുടെയും അഭാവം കൂടുതല്‍ ഇന്റീരിയര്‍ സ്പേസിന് വഴിതുറക്കുന്നു, ഇത് കൂടുതല്‍ സൗകര്യപ്രദമായ സീറ്റിങ് ക്രമീകരണവും അധിക സൗകര്യങ്ങളും അനുവദിക്കുന്നു.
സൈബര്‍ക്യാബിന്റെ ലേഔട്ടിന്റെ കൃത്യമായ ഡീറ്റെയില്‍സ് മസ്ക് പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും യാത്രക്കാര്‍ക്ക് പരമാവധി സൗകര്യവും പ്രയോജനവും നല്കുന്ന നിലയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെറുമൊരു വാഹനം എന്നതിലുപരി, യാത്രയ്ക്കും ജോലിക്കും വിശ്രമത്തിനുമുള്ള ഇടമായി സൈബര്ക്യാബിനെ മാറ്റും വിധത്തിലാണ് ടെസ്ല ഈ വാഹനം ഡി?സൈന്‍ ചെയ്യുന്നത്. സങ്കീര്‍ണ്ണമായ ട്രാഫിക് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ AI, മെഷീന് ലേണിംഗ് എന്നിവ ഉപയോഗിക്കുന്ന ടെസ്ലയുടെ വിപുലമായ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് (FSD) സോഫ്റ്റ്വെയര് സൈബര്‍ക്യാബ് പ്രയോജനപ്പെടുത്തും. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്കായി ദീര്‍ഘനാളുകളായി പ്രവര്‍ത്തിച്ചുവരുന്ന ടെസ്ല അക്കാര്യത്തില്‍ ഏറെ മുന്നേറിയിട്ടുമുണ്ട്. ഈ അനുഭവങ്ങള്‍ ടെസ്ലയുടെ സൈബര്‍ക്യാബിന് കരുത്താകും.