ഓഗസ്റ്റ് 15 ന് വിപണിയിൽ എത്തുന്നതിന് മുന്നേ ഥാർ 5 ഡോർ മോഡലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്. നിലവിലെ ഥാറുമായി മാറ്റങ്ങളുള്ള ഡിസൈനാണ് പുതിയ മോഡലിന്. പുതിയ ഗ്രിൽ ഡിസൈനാണ് ഥാർ അമർമദയ്ക്ക്. ഥാറിൽ ഏഴ് സ്ലോട്ട് ഗ്രില്ലാണെങ്കിൽ അർമദയിൽ അത് ആറ് സ്ലോട്ടാണ് അതും രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പെട്രോൾ, ഡീസൽ എൻജിൻ മോഡലുകളില്‍ മഹീന്ദ്ര ഥാർ അഞ്ച് ഡോർ ലഭിക്കും. നേരത്തെ ഥാർ 5 ഡോറിന്റെ പരീക്ഷണയോട്ട വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഥാറിന്റെ രൂപഭംഗി നിലനിർത്തി നീളം കൂട്ടിയെത്തുന്ന വാഹനം മഹീന്ദ്ര ആരാധകർ ഏറെ ആകംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
രണ്ടു ലീറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിൻ. 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻൻ, 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിൻ എന്നിവയായിരിക്കും പുതിയ വാഹനത്തിൽ. എൻജിൻ റിയർവീൽ ഡ്രൈവിൽ മാത്രം ലഭിക്കുമ്പോൾ 2 ലീറ്റർ പെട്രോൾ, 2.2 ലീറ്റർ ഡീസൽ എൻജിനുകൾ നാലു വീൽ ഡ്രൈവ് ലേ ഔട്ടിലും ലഭിക്കും.വട്ടത്തിലുള്ള ഹെഡ്‌ലാംപാണ്, അതിൽ സി ആകൃതിയിലുള്ള ഡിആർഎല്ലും പ്രൊജക്റ്റർ ഹെഡ്‌ലാംപും നൽകിയിരിക്കുന്നു. 360 ഡിഗ്രി കാമറയുടെ ഭാഗമായി വിങ് മിററുകളിലും കാമറ നൽകിയിരിക്കുന്നു. 10.25 ഇഞ്ച് ഡ്സ്പ്ലെയും. പമോരമിക് സൺറൂഫുമുണ്ട്.