
ന്യൂയോർക്ക്: ന്യയൂർക്ക് സിറ്റിയിൽ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന് പുറത്ത് ഇന്നലെ അരങ്ങേറിയ ഭീകര സ്ഫോടനത്തിൽ തകർന്ന് ഇലോൺ മസ്ക് വികസിപ്പിച്ച ടെസ്ല സൈബർ ട്രക്ക്. ഏറ്റവും സുരക്ഷിതമായ ടെസ്ലയുടെ വാഹനം സ്ഫോടനത്തിൽ കത്തിയതിൽ പ്രതികരിച്ച് ഇലോൺ മസ്കും രംഗത്തെത്തി. കഴിഞ്ഞ ദിവസം ലാസ് വെഗസിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന് പുറത്തായിരുന്നു സ്ഫോടനം അരങ്ങേറിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണം ഒരു ഭീകരാക്രമണമാണോ എന്ന് അന്വേഷിക്കാൻ FBI അന്വേഷണം ആരംഭിച്ചു.
ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത വാഹനം ഞൊടിയിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി വിവരണം എത്തിയത്.
ഈ വാഹനത്തിന് കോളറാഡോയിലൊരുക്കി റന്റലായിട്ടുള്ളതായിരുന്നു, ലാസ് വെഗസിൽ എത്തുന്നത് അപകടത്തിന് ഒരു മണിക്കൂർ മുമ്പാണ്.
വാഹനം പൊട്ടിത്തറിച്ചത് സൈബർട്രക്കിന്റെ വീഴ്ചയല്ലെന്നും മറിച്ച് ഇത് കരുതിക്കൂട്ടിയുള്ള സ്ഫോടനമാണെന്നും മസ്ക് പ്രതികരിക്കുന്നത്. വാടകയ്ക്കെടുത്ത സൈബർ ട്രക്കാണ് ട്രംപ് ഹോട്ടലിൽ പൊട്ടിത്തെറിച്ചത്. ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കാൻ ഒരുങ്ങുന്ന വേളയിലാണ് പൊട്ടിത്തെറിയെന്നത് ഏറെ ശ്രദ്ധേയം.