കുഞ്ഞൻ എസ്യുവിയുമായി ടൊയോട്ട എത്തുന്നു

0

ഫോർച്യൂണറിനെക്കാൾ വലുപ്പം കുറഞ്ഞ എസ്‍യുവിയുമായി ടൊയോട്ട എത്തുന്നു. ജിംനി കളം നിറഞ്ഞതിന് പിന്നാലെയാണ് കുഞ്ഞൻ എസ്.യുവി ഒരുക്കാൻ ‌ടൊ‌യോ‌‌ട്ടയുടെ പദ്ധതി. നവംബറിൽ നിർമാണം ആരംഭിക്കുന്ന എസ്‍യുവി തുടക്കത്തിൽ തായ്‌ലൻഡിലായിരിക്കും വിൽപനയ്ക്ക് എത്തുക. ടൊയോട്ടയുടെ മുൻകാല മോഡൽ എഫ്ജെ ക്രൂസറിന്റെ പേര് ഉപയോഗിച്ചായിരിക്കും പുതിയ വാഹനം എത്തുക.

ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനം ഫോർച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഐഎംവി 0 എന്ന പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ഹൈലെക്സ്, ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ഹൈലക്സ് ചാമ്പ് തുടങ്ങിയ വാഹനങ്ങളും ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമിക്കുന്നത്. ക്രിസ്റ്റയ്ക്കും ഫോർച്യൂണറിനും സമാനമായ 2750 എംഎം വീല്‍ബെയ്സ് പുതിയ എസ്‍യുവിക്കുണ്ടാകും. 4.5 മീറ്ററിൽ താഴെയായിരിക്കും വാഹനത്തിന്റെ നീളം.

2.4 ലീറ്റർ, 2.8 ലീറ്റർ ഡീസൽ എൻജിനുകളും 2.7 ലീറ്റർ പെട്രോൾ എൻജിനും വാഹനത്തിനുണ്ടാകും. ഇന്ത്യൻ വിപണിയ്ക്കായി പരിഗണിച്ചിരുന്ന സി എസ്‍യുവിയുടെ പദ്ധതി ടൊയോട്ട ഉപേക്ഷിച്ചതിനാൽ മിനി ഫോർച്യൂണർ ഇന്ത്യയിലെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Toyota comes with a baby SUV

LEAVE A REPLY

Please enter your comment!
Please enter your name here