മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ടൊയോട്ട വെൽഫെയറോ? കാർണിവൽ ഉപേക്ഷിച്ച് വെൽഫയർ വാങ്ങുമോ?

0

മുഖ്യമന്ത്രി പിണറായി വിജയൻ ടൊയോട്ട ഇന്നോവ ഉപേക്ഷിച്ച് കിയ കാർണിവൽ തന്റെ ഔദ്യോഗിക യാത്രകൾക്ക് വേണ്ടി ഉപയോഗിച്ച് തുടങ്ങിയത് വളരെ അടുത്താണ്, സ്കൂട്ടർ യാത്രിക അലക്ഷ്യമായി വാഹനം ഓടിച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ കിയ കാർണിവലിലെ യാത്രയും ശ്രദ്ധേയമായി.. 81.59 ലക്ഷം രൂപയാണ് ഈ വാഹനത്തിന് കണക്കാക്കുന്നത്.

സുരക്ഷിത യാത്ര ഉറപ്പ് നൽകുന്ന വാഹനം ആണ് മുഖ്യമന്ത്രിയുടെ കിയ കാർണിവൽ. അത്യാഡംബര സൗകര്യങ്ങളും ഫീച്ചറുകളും യാത്രാ സുഖവും സുരക്ഷയുമുള്ള എംപിവിയാണ് ഇതിന്. എന്നാൽ മുഖ്യമന്ത്രിയുടെ യാത്രം മറ്റൊരു വാഹനത്തിലേക്ക് ആകുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്ന്. പക്ഷെ അതിൽ ഒരു ചെറിയ തിരുത്തുണ്ട്. നമ്മുടെ മുഖ്യമന്ത്രിയല്ല, നമ്മുടെ അയൽ സംസ്ഥാനമായ കർണ്ണാടകയിലേതാണെന്ന് മാത്രം.

അയൽ സംസ്ഥാനമായ കർണാടകയിലെ മുഖ്യമന്ത്രിക്ക് മുട്ടുവേദന കാരണം യാത്രകൾ ടൊയോട്ട വെൽഫയർ എന്ന ആഡംബര എംപിവിയിലേക്ക് മാറാൻ പോവുകയാണെന്നതാണ് പുതിയ വാർത്തകളിൽ പറയുന്നത്. കാൽമുട്ട് വേദന അനുഭവിക്കുന്ന സിദ്ധരാമയ്യ പുതിയ കാർ വാങ്ങാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ കന്നഡ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലവിൽ ഉപയോഗിക്കുന്ന സർക്കാർ കാറിൽ കയറാനോ ഇറങ്ങാനോ കഴിയാത്തതിനാലാണ് പുതിയ ടൊയോട്ട വെൽഫയർ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇതിന്റെ ഭാഗമായി സിദ്ധരാമയ്യ ടൊയോട്ട വെൽഫയർ എംപിവി ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്തു. പക്ഷേ വാഹനം ഓടിച്ച് നോക്കുകയല്ല, പകരം പിൻസീറ്റിലിരുന്ന് യാത്ര ആസ്വദിക്കുകയും കയറാനും ഇറങ്ങാനും എളുപ്പമാണോയെന്നുമാണ് കർണാടക മുഖ്യമന്ത്രി പരീക്ഷിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി വിധാൻ സൗധയിൽ എത്തിയ സിദ്ധരാമയ്യ ടൊയോട്ട വെൽഫയർ പരീക്ഷണ കാറിൽ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കേരള മുഖ്യമന്ത്രിക്കും വെൽഫയർ നിർദേശിച്ചിരിക്കുകയാണ് സുരക്ഷാ വിഭാ​ഗമെന്നാണ് സൂചനകൾ. വാർത്തകളോട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാർക്ക് ഇലക്ട്രിക് വിൻഡോ കർട്ടനുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ടൊയോട്ട സേഫ്റ്റി സെൻസ് ADAS എന്നിവയാണ് വെൽഫയറിന്റെ സുരക്ഷക്കായി എത്തിയിരിക്കുന്നത്.

1.62 കോടി രൂപയോളമാണ് ടൊയോട്ടയുടെ ഈ ആഡംബര മൾട്ടി പർപ്പസ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന വില. 193 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് വെൽഫയറിന്റെ ഹൃദയം. ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എംപിവിക്ക് 19.28 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി
പറയുന്നുണ്ട്.

Toyota Vellfire for CM Pinarayi vijayan’s use?

LEAVE A REPLY

Please enter your comment!
Please enter your name here