ഫോക്സ്വാഗൺ ഇന്ത്യയിൽ തകർപ്പൻ ഓഫറുമായി രംഗത്തെത്തുന്നു. ബ്രാന്‍ഡിന്റെ ടൈഗൂണ്‍ എന്ന മോഡലിനും സെഡാന്‍ സെഗ്മെന്റിലെ ജനപ്രിയ മോഡലായ വെര്‍ട്ടിസിനും ഇപ്പോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനുള്ള ടൈഗൂണ്‍ ജിടി ലൈനിന് 14.08 ലക്ഷം രൂപയും ടൈഗൂണ്‍ ജിടി പ്ലസ് സ്പോര്‍ട്ടിന് 18.53 ലക്ഷം രൂപയുമാണ് ഇന്ത്യയില്‍ വരുന്ന എക്‌സ്‌ഷോറൂം വില.എസ്യുവി പുതിയ ബ്ലാക്ക് ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലേക്ക് എത്തുന്നത്. 1.0 TSI മോഡലുകള്‍ക്ക് 1.2 ലക്ഷം കിഴിവ് നല്‍കുമ്പോള്‍ 2024 മുതല്‍ 1.5 TSI മോഡലുകള്‍ക്ക് 1.87 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
1 ലിറ്റര്‍ ട്രിപ്പിള്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 110 Bhp-170 Nm ഉത്പാദിപ്പിക്കുമ്പോള്‍ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 Bhp-250 Nm ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന് 6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭിക്കുമ്പോള്‍, വലിയ എഞ്ചിന് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DSG ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭിക്കും.
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സി-സെഗ്മെന്റ് സെഡാനാണ് വെര്‍ട്ടിസ്, 1 ലിറ്റര്‍ TSI ഓട്ടോമാറ്റിക് മോഡലിന് 1.25 ലക്ഷം രൂപയും 1.5 ലിറ്റര്‍ TSI എഞ്ചിന്‍ മോഡലുകള്‍ക്ക് 70,000 രൂപയുമാണ് ഓഫര്‍. കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് വിപണിയില്‍ എത്തിയിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ജിടി ട്രിമ്മുകള്‍ക്കൊപ്പം എഡ്ജ് ലിമിറ്റഡ് എഡിഷന്റെ ഓപ്ഷനും ലഭിക്കും.
Volkswagen is coming to India with a groundbreaking offer