ഹൈബ്രിഡ് മോട്ടർസൈക്കിളുമായി യമഹ മോട്ടർ ഇന്ത്യ

0

ഹൈബ്രിഡ് മോട്ടർസൈക്കിളുമായി യമഹ മോട്ടർ ഇന്ത്യ. 155 സിസി വിഭാഗത്തിലെ രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളാണ് യമഹ പുറത്തിറക്കിയത്. എഫ്‌സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന്റെ ഡൽ‍ഹി എക്സ്ഷോറൂം വില 1,44,800 രൂപയാണ്.

മുന്നിലെ ടേൺ ഇൻഡികേറ്ററുകൾ എയർ ഇൻടേക്കിന് ഏരിയയില്‍ സ്ഥാപിച്ചുകൊണ്ട് പുതിയ മോഡൽ വിപണിയില്‍ എത്തിയത്. 149 സിസി ബ്ലൂ കോര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളിൽ. കൂടാതെ യമഹയുടെ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ് എം ജി) , സ്റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റം (എസ് എസ് എസ്) എന്നീ സംവിധാനങ്ങളും ഹൈബ്രിഡ് മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമത, വൈ കണക്ട് ആപ്പുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്ട് ചെയ്യാന്‍ 4.5 ഇഞ്ച് ഫുള്‍ കളര്‍ ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എന്നിവ പ്രത്യേകതകളാണ്. ഒപ്പം ഗൂഗിള്‍ മാപ്പുമായി ലിങ്ക് ചെയ്തിട്ടുള്ള ടേണ്‍ ബൈ ടേണ്‍ (റ്റി ബി റ്റി) നാവിഗേഷന്‍ സംവിധാനവും നല്‍കിയിട്ടുണ്ട്.

Yamaha Motor India with hybrid motorcycle

LEAVE A REPLY

Please enter your comment!
Please enter your name here