ഓഫ്റോഡിംഗ് വാഹനങ്ങളെ വെല്ലുന്ന തരത്തിലാണ് മാരുതിയുടെ ജിപ്സിയെ മാറ്റിനിർത്തിക്കൊണ്ട് പിൻഗാമിയായി ജിംനിയെന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ വില്‍പ്പനക്കെത്തുന്നത്. വിദേശത്ത് അഭൂതപൂര്‍വമായ വിജയം നേടിയതിന് ശേഷമാണ് മാരുതി സുസുക്കി ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ജിംനിയുടെ 3 ഡോര്‍ പതിപ്പ് ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കൊണ്ടുപോകാറാണ് പതിവ്.
കഴിഞ്ഞ വര്‍ഷം 2023 ഓട്ടോ എക്സ്പോയില്‍ വെച്ച് ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ച് ജിംനിയുടെ 5 ഡോര്‍ പതിപ്പ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം വില പ്രഖ്യാപനവും നടത്തിയ 5 ഡോര്‍ ജിംനി വിദേശ വിപണികള്‍ക്കായി ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാറിന്റെ ജനപ്രിയതയ്ക്ക് മുന്നില്‍ പിടിച്ച് നില്ക്കാന് പ്രയാസപ്പെടുന്നുണ്ടെങ്കിലും വിദേശത്ത് മികച്ച മികച്ച പ്രതികരണമാണ് എസ്യുവിക്ക് ലഭിക്കുന്നത്.
ജിംനിയുടെ ഓഫ്-റോഡ് പൈതൃകം ആഘോഷിക്കാന്‍ സുസുക്കി റെട്രോ നിറങ്ങളാണ് എസ്യുവിക്ക് ചാര്‍ത്തിയിരിക്കുന്നത്. വൈറ്റ്, ബ്ലൂഷ് ബ്ലാക്ക് പേള്‍ റൂഫുള്ള ചിഫോണ്‍ ഐവറി, ജംഗിള്‍ ഗ്രീന്‍, ബ്ലൂഷ് ബ്ലാക്ക് പേള്‍, ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ ജിംനി XL ഹെറിറ്റേജ് എഡിഷന് വാങ്ങാം.ജിംനി XL ഹെറിറ്റേജ് എഡിഷന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് സുസുക്കി വില്‍പ്പനക്കെത്തിക്കുക. ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.
സുസുക്കി ജിംനി 3-ഡോര്‍ ജിംനിയെന്ന പേരിലും 5-ഡോര്‍ ജിംനി XL എന്ന പേരിലുമാണ് ഓസ്ട്രേലിയയില്‍ വില്‍ക്കുന്നത്. വലിയ ജിംനി XL-ന്റെ ഒരു ലിമിറ്റഡ് എഡിഷന് പതിപ്പ് അടുത്തിടെ സുസുക്കി ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. ഹെറിറ്റേജ് എഡിഷന് എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക പതിപ്പിലൂടെ 1970-1990 കാലഘട്ടത്തിലെ ജിംനിയുടെ ഊര്‍ജ്ജസ്വലമായ 4×4 ചരിത്രത്തെ ആഘോഷിക്കുകയാണ് കമ്പനി. 3-ഡോര്‍ ജിംനിയുടെ സമാനമായ ഹെറിറ്റേജ് പതിപ്പും പുറത്തിറക്കിയിരുന്നു. രണ്ട് ദിവസം കൊണ്ടാണ് അവ വിറ്റുതീര്‍ന്നത്.