Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

പ്രതീക്ഷ തെറ്റിയില്ല; പൾസർ NS 400Z ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു: ഇവൻ പുലിയാണ് കെട്ടോ!

ബജാജ് ഓട്ടോ ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജാജ് പൾസർ NS 400Z ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 1.85 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു (എക്സ്-ഷോറൂം,). പുതിയ പൾസർ NS 400Z എക്കാലത്തെയും ശക്തമായ പൾസർ എന്ന രീതിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എക്കാലത്തെയും മികച്ച 400cc, ബൈക്ക് എന്ന ഖ്യാതിയും ബജാബ് സ്വന്കമാക്കാനുള്ള ശ്രമത്തിലാണ്. . ബൈക്കിൻ്റെ ബുക്കിംഗ് 5000 രൂപ മുതലാണ് ആരംഭിച്ചിരിക്കുന്നത്., താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായോ അവരുടെ അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിച്ചോ ബുക്ക് ചെയ്യാം.

എഞ്ചിന്‌ തന്നെയാണ് പുതിയ പൾസറിന്റെ പ്രധാന ആകർഷണം.എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, 373 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് NS400 Z ന് കരുത്തേകുന്നത്, ഇത് 8,800rpm-ൽ 39.4bhp കരുത്തും 6,5000rpm-ൽ 35Nm ടോർക്കും പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സും അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ജോടിയാക്കിയതാണ് ഇത്. ബജാജ് ഡോമിനാർ 400 ൻ്റെ ചുമതലയും ഇതേ എഞ്ചിനാണ് നിർവഹിക്കുന്നത്.

ഡിസൈനിൻ്റെ കാര്യത്തിൽ, NS 400Z NS200 ൻ്റെ പരിണാമം പോലെയാണ് കാണപ്പെടുന്നത്. മുൻവശത്ത്, ഇതിന് തണ്ടർബോൾട്ട് ശൈലിയിലുള്ള DRL-കളോട് കൂടിയ LED പ്രൊജക്ടർ ലൈറ്റ് ലഭിക്കുന്നു. റേഡിയേറ്ററിനെ ഓവർലാപ്പ് ചെയ്യുന്ന വൃത്തിയായി സംയോജിപ്പിച്ച വിപുലീകരണങ്ങളുള്ള ഒരു വലിയ ഇന്ധന ടാങ്ക് ഇതിന് ലഭിക്കുന്നു. ആവരണങ്ങളിൽ കാർബൺ ഫൈബർ സ്റ്റിക്കറിങ്ങും ലഭിക്കുന്നു. സൈഡ്, റിയർ സെക്ഷനുകൾ NS 200 നോട് വളരെ സാമ്യമുള്ളതാണ്, എന്നാൽ ഇവിടെ ഡിസൈനിന് കൂടുതൽ മൂർച്ചയുള്ള പ്രൊഫൈൽ ലഭിക്കുന്നു.

Exit mobile version