ഹീറോയുടെ സെൻ്റിനിയൽ എഡിഷൻ അവതരിപ്പിച്ചു; ലിമിറ്റഡ് എഡിഷൻ പരിചയപ്പെടാം

0
42

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ജനുവരിയിൽ നടന്ന ഹീറോ വേൾഡ് ഇവൻ്റിൽ ഹീറോ സെൻ്റിനിയൽ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ചു. സെൻ്റിനിയൽ എഡിഷൻ മോട്ടോർസൈക്കിൾ ഉപഭോക്താക്കളിലേക്ക് ഉടൻ എത്തിക്കുമെന്നാണ് കമ്പനി നൽകുന്ന ഉറപ്പ്. ശതാബ്ദി പതിപ്പ് ലേലത്തിലൂടെ വിൽക്കാനാണ് കമ്പനി പോളിസി. എന്നാൽ ഈ ലേലം പൊതുജനങ്ങൾക്കായി തുറക്കില്ല.

കമ്പനി സ്വന്തം ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും ഓഹരി ഉടമകൾക്കും മാത്രമേ ക്ഷണം നൽകൂ. ലേല വിലയും പ്രഖ്യാപിച്ചിട്ടില്ല, ശതാബ്ദി പതിപ്പായി ഇറക്കിയ വാഹനത്തിന്റെ വില എത്രയാണെന്ന് കണ്ടറിയണം. ഈ ബൈക്കിൻ്റെ ലേലത്തിൽ നിന്നുള്ള വരുമാനം സമൂഹത്തിൻ്റെ മഹത്തായ നന്മയ്ക്കായി വിനിയോഗിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് പറഞ്ഞു. ഈ സ്‌പെഷ്യൽ എഡിഷൻ ബൈക്കിൻ്റെ ഡെലിവറി സെപ്റ്റംബറിൽ ആരംഭിക്കും.

ഇന്ത്യയിലെ സെൻ്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി (സിഐടി)യിലെയും ജർമ്മനിയിലെ ടെക് സെൻ്ററിലെയും ഹീറോയുടെ ടീമുകളാണ് ശതാബ്ദി പതിപ്പ് ആശയപരമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. കമ്പനിയുടെ സ്ഥാപകനായ ഡോ. ബ്രിജ്മോഹൻ ലാൽ മുഞ്ജാലിൻ്റെ 101-ാം ജന്മവാർഷികത്തിൻ്റെ സ്മരണയ്ക്കായാണ് ഹീറോ സെൻ്റിനിയൽ എഡിഷൻ നിർമ്മിച്ചിരിക്കുന്നത്. ഈ പതിപ്പ് വെറും 100 യൂണിറ്റുകളായി പരിമിതപ്പെടുത്തും, ഇത് Karizma XMR പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here