പെട്രോൾ സ്കൂട്ടർ എക്സ്ചേഞ്ച് ചെയ്യു; ഓല സ്വന്തമാക്കു

0

ഇലക്ട്രിക്ക് വാഹനരം​ഗത്ത് വിപ്ലവമായിരുന്നു ഓല. ഇവി വിപണിയില്‍ കൊടുങ്കാറ്റായി മാറിയ കമ്പനി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ്. തങ്ങളുടെ S1 ശ്രേണിയില്‍ വലിയ ആനുകൂല്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓല ഇപ്പോൾ. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഓഫറിനു കീഴില്‍ S1 X ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ 74,999 രൂപയുടെ പ്രാരംഭ വിലയ്ക്ക് വാങ്ങാം. പഴയ പെട്രോള്‍ സ്‌കൂട്ടറിന് ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീല്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഓല എത്തുന്നത്.

ഓല S1 X എക്‌സ്‌ചേഞ്ചിലൂടെ വാങ്ങുമ്ബോള്‍ പഴയ സ്‌കൂട്ടറുകള്‍ക്ക് കണ്ടീഷന്‍ അനുസരിച്ച്‌ പരമാവധി 40,000 രൂപ വരെ ഓഫര്‍ കിട്ടും. അതേസമയം S1 പ്രോ അല്ലെങ്കില്‍ S1 എയര്‍ മോഡലുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓല ഇലക്‌ട്രിക് സ്‌കൂട്ടര്‍ വെറും 7 ദിവസത്തിനുള്ളില്‍ ഹോം ഡെലിവറി ചെയ്യുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ അധിക ആനൂകൂല്യമായി 15,000 രൂപ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി S1 X+ വേരിയന്റിന് 5,000 ഡിസ്‌കൗണ്ടാണ് കമ്ബനി ഈ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. ഓഫറുകളും ആനുകൂല്യങ്ങളും 2024 മെയ് മാസം അവസാനം വരെ മാത്രമേ സാധുതയുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം സാധുതയുള്ള കാര്‍ഡ് പെയ്‌മെന്റുകള്‍ക്ക് അധികമായി 10,000 രൂപയും ലാഭിക്കാനാവും. ഇവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആശങ്കകളൊന്നുമില്ലാതെ മുന്നോട്ടു പോവാന്‍ ഓരോ S1 മോഡലിനും 8 വര്‍ഷത്തെ അല്ലെങ്കില്‍ 80,000 കി.മീ ബാറ്ററി വാറണ്ടിയും അധിക ചിലവില്ലാതെ ലഭ്യമാണ്.

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 7.4 മണിക്കൂര്‍ സമയമാണ് വേണ്ടിവരിക. പെര്‍ഫോമന്‍സിലേക്ക് നോക്കിയാല്‍ പരമാവധി 6 kW പവര്‍ ഔട്ട്പുട്ട് നല്‍കാനാവുന്ന ഈ വേരിയന്റ് 0-40 കിലോമീറ്റര്‍ വേഗത 4.1 സെക്കന്‍ഡില്‍ കൈവരിക്കും. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നിങ്ങനെ വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ അവതരിപ്പിക്കുന്ന S1 X ഇലക്‌ട്രിക് സ്‌കുട്ടറിന്റെ 2 kWh ബാറ്ററി പായ്ക്ക് പതിപ്പിന്റെ പരമാവധി വേഗം മണിക്കൂറില്‍ 85 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. 3 kWh വേരിയന്റിന് ഫുള്‍ ചാര്‍ജില്‍ 151 കിലോമീറ്റര്‍ റേഞ്ചും 90 കിലോമീറ്റര്‍ പരമാവധി വേഗവുമാണുള്ളത്.

എന്നാല്‍ വീണ്ടും വിലവെട്ടിക്കുറച്ച്‌ 69,999 രൂപയാക്കി ഓല പ്രഖ്യാപിച്ചു. അതേസമയം S1 എയറും S1 പ്രോയും താരതമ്യപ്പെടുത്തുമ്ബോള്‍ കൂടുതല്‍ ചെലവേറിയതാണ്. അതിനാല്‍ കുറഞ്ഞ ബജറ്റില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മോഡലാണ് S1 X. കാത്തിരിപ്പുകള്‍ അവസാനിപ്പിച്ചുകൊണ്ട് എന്‍ട്രി ലെവല്‍ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറിയും ബ്രാന്‍ഡ് അടുത്തിടെ ആരംഭിച്ചിരുന്നു. ഓല S1 X 2 kWh ബാറ്ററി പായ്ക്കുമായി വരുന്ന ബേസ് മോഡലിന് സിംഗിള്‍ ചാര്‍ജില്‍ പരമാവധി 91 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനാവുമെന്നാണ് കമ്ബനി പറയുന്നത്.ഓല S1 X ശ്രേണി നിലവില്‍ 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് വില്‍ക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ 190 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് ലഭിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ബേസ് മോഡലിന് 74,999 രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയില്‍ അവതരിപ്പിച്ച ഈ സ്‌കൂട്ടറിനെ 79,999 രൂപയുടെ പ്രാരംഭ വിലയിലായിരുന്നു അവതരിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here