
ഹീറോ ഡെസ്റ്റിനി 125-ന്റെ വില 2025 ഓട്ടോ എക്സ്പോയില്‍ വെച്ച് പ്രഖ്യാപിക്കാന്‍ പോകുകയാണ്. നേരത്തെ ഇത് 2024-ല്‍ ലോഞ്ച് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് വൈകി. ഏതായാലും ഇപ്പോള്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടര്‍ പുതുവര്‍ഷത്തില്‍ 2025 ഓട്ടോ എക്സ്പോയില്‍ വെച്ച് അരങ്ങേറ്റം കുറിക്കും. പുത്തന്‍ സ്‌റ്റൈലിംഗിലാണ് ഹീറോ പുതിയ ഡെസ്റ്റിനി 125 രൂപകല്‍പന ചെയ്തിരിക്കുന്നത്. മോഡേണ്‍ റെട്രോ ലുക്കിലാണ് സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത് ഡെസ്റ്റിനിക്ക് നന്നായി ചേരുന്നതായി തോന്നുന്നു. ഇതിന് പുതിയ എല്‍ഇഡി ഹെഡ്ലൈറ്റുകളും സൈഡ് പാനലുകളുമുണ്ട്. ഇതിന്റെ ടോപ്പ് വേരിയന്റ് ബ്ലാക്ക് ഷേഡിലാണ് വരുന്നത്. അതില്‍ കോപ്പര്‍ ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
ആപ്രോണ്‍, മിററുകള്‍, സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍ എന്നിവയില്‍ ഈ ഇന്‍സെര്‍ട്ടുകള്‍ കാണാനാകും ഇതുകൂടാതെ ഡാര്‍ക്ക് ബ്രൗണ്‍ കളറിലുള്ള ഫേ്‌ലോര്‍ബോര്‍ഡ് സ്‌കൂട്ടറിന്റെ വിശാലവും നീളവുമുള്ളതുമായ സീറ്റുമായി പൊരുത്തപ്പെടുന്നു. സംയോജിത ബാക്ക്റെസ്റ്റോടുകൂടിയ ഗ്രാബ്-റെയിലും യാത്രക്കാരുടെ സൗകര്യത്തിനായി നല്‍കിയിട്ടുണ്ട്. അത് സുഖകരവും ഉപയോഗപ്രദവുമാണ്. നിരവധി നൂതന ഫീച്ചറുകളും പുതിയ ഡെസ്റ്റിനി 125 സ്‌കൂട്ടറില്‍ ഹീറോ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഡെസ്റ്റിനി 125-ല്‍ കാണാം. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഇതിന് സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 125 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്.
hero destini 125