ഹോണ്ട 2024 മോഡല്‍ ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ കൊച്ചി ഷോറൂമിലും വൻ ബുക്കിങ്. ഈ ആഡംബര ബൈക്ക് അടുത്തടുത്ത ദിവസങ്ങളില്‍ സ്വന്തമാക്കാനെത്തിയത് രണ്ട് പേരാണ്. 40.36 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഹോണ്ട ഗോള്‍ഡ് വിംഗിന് ടാക്സും ഇന്‍ഷുറന്‍സുമെല്ലാമായി 50.17 ലക്ഷം രൂപയാണ് കേരളത്തില്‍ വരുന്ന ഓണ്‍-റോഡ് വില. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായാണ് (CBU) ഹോണ്ട ഗോള്‍ഡ് വിംഗ് വിപണിയില്‍ എത്തുന്നത്. അതായത് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ്.
1833 സിസി, ലിക്വിഡ് കൂള്‍ഡ്, 24-വാല്‍വ് എഞ്ചിനാണ് ഹോണ്ട ഗോള്‍ഡ്വിംഗ് ടൂറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 125 bhp പവറില്‍ 170 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഫ്‌ലാറ്റ് സികിസ് സിലിണ്ടര്‍ എഞ്ചിന്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് (DCT) ജോടിയാക്കിയിരിക്കുന്നത്. സ്‌കൂട്ടര്‍ ഓടിക്കുന്നതു പോലെ എളുപ്പത്തില്‍ കൊണ്ടുനടക്കാനാവുമെന്നതാണ് വണ്ടിയുടെ ഹൈലൈറ്റ്.
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ടൂറിംഗ് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഗോള്‍ഡ് വിംഗ് ഹോണ്ടയുടെ ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമാണ് രാജ്യത്ത് വിപണനം ചെയ്യുന്നത്. ത്രോട്ടില്‍-ബൈ-വയര്‍ സിസ്റ്റം, ടൂര്‍, സ്പോര്‍ട്ട്, ഇക്കോണ്‍, റെയിന്‍ എന്നിങ്ങനെ 4 റൈഡിംഗ് മോഡുകള്‍ പോലുള്ള സംവിധാനങ്ങളും ഈ ആഡംബര മോട്ടോര്‍സൈക്കിളിന് ഹോണ്ട സമ്മാനിച്ചിട്ടുണ്ട്.
എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, 7 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേ എന്നിവയും ബൈക്കിലുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഇലക്‌ട്രിക് വിന്‍ഡ്ഷീല്‍ഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, രണ്ട് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, കൂടാതെ മറ്റ് നിരവധി ഉപകരണങ്ങള്‍ പോലുള്ള ഹൈടെക് ഫീച്ചറുകളുമായാണ് ആഡംബര ബൈക്കിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
റൈഡറിന്റെ അധിക സുരക്ഷക്കായി എയര്‍ബാഗിന്റെ അകമ്ബടിയും വാഹനത്തിലുണ്ട്. അധിക സുരക്ഷക്കായി ഡ്യുവല്‍ കംബൈന്‍ഡ് ബ്രേക്ക് സിസ്റ്റം (D-CBS), ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (HSTC), ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് പോലുള്ള ഫീച്ചറുകളും ഹോണ്ട ഗോള്‍ഡ് വിംഗിന്റെ ഭാഗമാണ്.
Price Details
CITY | MODEL | EX-SHOWROOM | ON-ROAD PRICE |
---|---|---|---|
Cochin | GoldWing Tour DCT + Airbag | Rs.4036447 | Rs.4993682 |