ജാവ 42 ബോബര്‍ റെഡ് ഷീന്‍ എത്തി; ലുക്കിലും പെർഫോമൻസിലും കില്ലാടി തന്നെ

0

ജാവ 42 ബോബര്‍ റെഡ് ഷീന്‍ അവതരിപ്പിച്ചിച്ചു. മുംബൈയിലെ ഓള്‍ യു കാന്‍ സ്ട്രീറ്റ് ഫെസ്റ്റിവലിലാണ് (AYCS) മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചത്. 2.29 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഇത്, ബ്രാന്‍ഡിന്റെ മോഡല്‍ ലൈനപ്പിലെ ഏറ്റവും പുതിയ അഡീഷന്‍/ കൂട്ടിച്ചേര്‍ക്കലായി നിലകൊള്ളുന്നു, കൂടാതെ കമ്പനിയുടെ ബ്ലാക്ക് മിറര്‍ എഡിഷന്റെ ഒരു ടോപ്പ് ടയര്‍ വേരിയന്റിലേക്ക് ചേരുന്നു. ഫാഷന്‍, മ്യൂസിക്ക്, ആര്‍ട്ട് എന്നിവയിലൂടെ സംസ്‌കാരത്തിന്റെ (കള്‍ച്ചര്‍) വൈബ്രന്റ് ആഘോഷത്തിന് പേരുകേട്ടതാണ് AYCS ഫെസ്റ്റിവല്‍.

റെഡ് ഷെയ്ഡിലുള്ള ഫ്യൂവല്‍ ടാങ്ക് സ്‌ട്രൈപ്പും അതോടൊപ്പം ശ്രദ്ധേയമായ ക്രോം ഫിനിഷിംഗും ഫീച്ചര്‍ ചെയ്യുന്ന ജാവ 42 ബോബര്‍ റെഡ് ഷീന്‍ എഡിഷന്‍ നിശ്ചയമായി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 29.9 PS മാക്‌സ് പവറും 30 Nm പീക്ക് torque ഉം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ശക്തമായ 334 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇതില്‍ നിര്‍മ്മാതാക്കള്‍ സജ്ജീകരിച്ചിരിക്കുന്നത്. സുഗമവും കൃത്യവുമായ ഗിയര്‍ ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്ന ഈ എഞ്ചിന് ആറ് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് കണക്‌ട് ചെയ്തിരിക്കുന്നത്. റൈഡറിന്റെ കംഫര്‍ട്ടിനും സൗകര്യത്തിനുമായി, മോട്ടോര്‍സൈക്കിളില്‍ ഒരു അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ചും, ഏഴ് സ്റ്റെപ്പ് പ്രീ ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ മോണോ ഷോക്ക്, രണ്ട് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, USB ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, കൂടുതല്‍ സൗകര്യത്തിനും വിസിബിലിറ്റിയ്ക്കുമായി മോട്ടോര്‍സൈക്കിളില്‍ ഒരു ഡിജിറ്റല്‍ കണ്‍സോളും ഫുള്‍ എല്‍ഇഡി ലൈറ്റിംഗും ഉള്‍ക്കൊള്ളുന്നു.

ജാവ 42 ബോബര്‍ ഒരു മികച്ച വിജയമാണ്, റെഡ് ഷീന്‍ എഡിഷന്റെ വരവോടെ ഈ ഫാമിലി വിപുലീകരിക്കുന്നതില്‍ തങ്ങള്‍ ത്രില്ലിലാണ്, എന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിളിന്റെ സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു. പുതിയ വേരിയന്റിനെക്കുറിച്ച്‌ തന്റെ ആവേശം അദ്ദേഹം പ്രകടിപ്പിച്ചു. വേരിയന്റിന്റെ വൈബ്രന്റ് എനര്‍ജിയും അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ തേടുന്ന റൈഡര്‍മാരോടുള്ള ആകര്‍ഷകത്വവും അദ്ദേഹം എടുത്തു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here