
പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ‘സ്‌ക്രാം 440’ വിപണിയിലെത്തി. ട്രെയില്‍, ഫോഴ്‌സ് എന്നീ രണ്ടുവേരിയന്റുകളിലാണ് സ്‌ക്രാംബ്ലര്‍ ശ്രേണിയിലെ പുതിയ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. 1.99 ലക്ഷം രൂപ (എക്‌സ്‌ഷോറൂം കോഴിക്കോട്) മുതലാണ് വില.
മുന്‍ഗാമിയായ ‘സ്‌ക്രാം 411’ന്റെ അതേ രൂപഭംഗിയില്‍ തന്നെയാണ് പുതിയ മോഡലും റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലിറക്കിയിരിക്കുന്നത്. ട്രെയില്‍ ബ്ലൂ, ട്രെയില്‍ ഗ്രീന്‍, ഫോഴ്‌സ് ബ്ലൂ, ഫോഴ്‌സ് ഗ്രേ, തുടങ്ങിയ നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്. ട്രെയില്‍ വേരിയന്റിന് സ്‌പോക്ക് വീലുകളും ട്യൂബ് ടയറുകളുമാണുള്ളത്. ഫോഴ്‌സ് വേരിയന്റില്‍ അലോയ് വീലുകളും ട്യൂബ് ലെസ്സ് ടയറുകളും നല്‍കിയിരിക്കുന്നു. വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാംപും ബോക്‌സി ലുക്കിലുള്ള ഫ്യൂവല്‍ടാങ്കും കരുത്തന്‍ ലുക്കാണ് സമ്മാനിക്കുന്നത്. സിംഗിള്‍ പീസ് സീറ്റ് മെച്ചപ്പെട്ട യാത്രാസുഖവും നല്‍കുന്നു.
443 സിസി എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 25 എച്ച്.പി. കരുത്തും പരമാവധി 34 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. ആറുസ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്.
royal enfield scram 440 details