ആർ 15-ന്റെ നിർമാണം 10 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി യമഹ; 90 ശതമാനവും വിറ്റഴിച്ചത് രാജ്യത്തിന് അകത്ത് തന്നെ

0

ഇന്ത്യൻ യുവാക്കളുടെ ഹരമായ എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ആർ 15-ന്റെ നിർമാണം 10 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി യമഹ. 90 ശതമാനം ബൈക്കുകളും ആഭ്യന്തര വിപണിയിൽ തന്നെയാണ് വിറ്റഴിച്ചത്. 10 ശതമാനം കയറ്റുമതി ചെയ്തു. യമഹയുടെ ഛത്തീസ്ഗഢിലെ സൂരജ്പുർ പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്.

2008-ലാണ് ആർ 15-നെ യമഹ ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നീടങ്ങോട്ട് ഈ മോഡലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹയുടെ ശ്രേണിയിലെ യുവാക്കളുടെ ഇഷ്ടതാരമായി ആർ 15 മാറി.ഹീറോ ഹോണ്ട കരിസ്‌മയും ബജാജ് പൾസറുകളുമെല്ലാം അരങ്ങുവാണിരുന്ന കാലത്തായിരുന്നു R15 ന്റെ വരവ് എന്നതും ഓർക്കണം. എതിരാളികളെല്ലാം കിതച്ചപ്പോഴും പുതിയ എതിരാളികൾ വന്നപ്പോഴും R15 ഇന്നും പറക്കുകയാണ്. നാല് തലമുറ മോഡലുകളുടെ വിജയം ഇതിന് ഉദാഹരണമാണ്

2011-ൽ എത്തിയ രണ്ടാം തലമുറ (V2.0) R15നും 2018-ൽ എത്തിയ മൂന്നാം തലമുറ(V3.0) R15നും ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. നിലവിൽ വിപണിയിലുള്ള നാലാംതലമുറ (V4.0) മോഡൽ 2021-ലാണ് കമ്പനി അവതരിപ്പിച്ചത്. വിലയുടെ കാര്യത്തിലായാലും പെർഫോമൻസിലായാലും യുവാക്കളെ സംതൃപ്ത്തിപ്പെടുത്താൻ കഴിയുന്നതാണ് വലിയ ജനപ്രീതിക്ക് കാരണം. പെർഫോമൻസിനൊപ്പെം മികച്ച മൈലേജും ഉണ്ടെന്നതാണ് ഈ ജാപ്പനീസ് ഇതിഹാസത്തിന്റെ ഹൈലൈറ്റ്.

Yamaha R15 beat the records

LEAVE A REPLY

Please enter your comment!
Please enter your name here