
ഉപയോക്താക്കള്‍ക്ക് സന്തോഷം തരുന്നൊരു വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ. തങ്ങളുടെ ഏറ്റവും പുതിയ എസ്യുവിയായ കൈലാക്കിന്റെ ബേസ് ക്ലാസിക് വേരിയന്റിനായുള്ള ബുക്കിംഗ് ജനുവരി 27 മുതല്‍ വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ. കൈലാക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റു തീര്‍ന്നതിനെ തുടര്‍ന്ന് വേരിയന്റിനുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സ്‌കോഡയുടെ ആദ്യത്തെ കോംപാക്ട് എസ്യുവിക്കായുള്ള ഡെലിവറി 2025 ജനുവരി 27 മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വില കുറവാണെങ്കിലും നിര്‍മാണ നിലവാരത്തിലും ഫീച്ചറുകളിലും സേഫ്റ്റിയിലും പെര്‍ഫോമന്‍സിലും ഒന്നും യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെയാണ് കൈലാക് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാല്‍ സ്‌കോഡ കൈലാക്കിന്റെ ബേസ് വേരിയന്റില്‍ ഹെഡ്ലാമ്പുകള്‍ക്കും ടെയില്‍ലാമ്പുകള്‍ക്കും എല്‍ഇഡി ലൈറ്റിംഗ്, 6-എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൌണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളെല്ലാം സ്‌കോഡ സ്റ്റാന്‍ഡേര്‍ഡായി തന്നെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് പ്രത്യേകത. അതേസമയം കൈലാക്കിന്റെ ടോപ്പ് സ്പെക്ക് വേരിയന്റുകളില്‍ കൊടുത്തിരിക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ അല്ലെങ്കില്‍ ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ ക്ലാസിക് ട്രിമില്‍ ഉണ്ടാവില്ല. എങ്കിലും എക്‌സ്‌ഷോറൂം വിലയായി മുടക്കുന്ന 7.89 ലക്ഷം രൂപയ്ക്കുള്ള എല്ലാത്തരം സംവിധാനങ്ങളും വണ്ടിയിലുണ്ട്.
1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന് കരുത്ത് പകരുന്നത്. ഇത് 114 bhp കരുത്തില്‍ പരമാവധി 178 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്ലാസിക് വേരിയന്റില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ലഭ്യമാകൂവെങ്കിലും മിഡ്, ടോപ്പ് വേരിയന്റുകളില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓപ്ഷനും ലഭിക്കുമെന്ന് സ്‌കോഡ അറിയിച്ചിട്ടുണ്ട്. ടൊര്‍ണാഡോ റെഡ്, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോള്‍ഡ് എന്നിങ്ങനെ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് കൈലാക് വാങ്ങാനാവുക. സ്‌കോഡ കൈലാക് വാങ്ങുന്ന ആദ്യത്തെ 33,333 ഉപഭോക്താക്കള്‍ക്ക് പ്രത്യേക മെയിന്റനന്‍സ് പാക്കേജും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതുവഴി എസ്യുവിയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.24 രൂപയായി കുറയ്ക്കാന്‍ സാധിക്കും.
10 Lakhs can be acquired and the groundbreaking feature has arrived, skoda kylaq details