
ടാറ്റ ടിഗോര്‍ (Tata Tigor) കൂടുതല്‍ മോഡി പിടിപ്പിച്ച് കമ്പനി പുറത്തിറക്കിയിരുന്നു. ജനുവരിയിലാണ് ടാറ്റയുടെ കുഞ്ഞന്‍ സെഡാന് കാലത്തിനൊത്ത നവീകരണങ്ങള്‍ കൊണ്ടു വന്നത്. 2025 മോഡലിന് 6 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടിഗോറിന്റെ ബേസ് വേരിയന്റായ XE നിര്‍ത്തലാക്കി പകരം XM വേരിയന്റാണ് ബേസായി കമ്പനി കാണുന്നത്. ഇപ്പോഴിതാ കാറിലേക്ക് പുത്തനരു വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കൂടുതല്‍ ഫീച്ചറുകള്‍ കുത്തിനിറച്ചെത്തുന്ന പുതിയ XZ പ്ലസ് ലക്സ് ടോപ്പ് എന്‍ഡ് വേരിയന്റ് ആരേയും മോഹിപ്പിക്കും വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 8.50 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയാണ് ടാറ്റ മോട്ടോര്‍സ് ഇതിനിട്ടിരിക്കുന്നത്.
2025 ടാറ്റ ടിഗോറിന്റെ ടോപ്പ് വേരിയന്റില്‍ 15 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പക്ഷേ ഇത് പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ലഭ്യമാവുന്നത്. അതേസമയം സിഎന്‍ജി പതിപ്പിന് 14 ഇഞ്ച് റിം വീലുകളും ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോഫോള്‍ഡ് ഒആര്‍വിഎമ്മുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നീ ഫീച്ചറുകളും ഇതിന് ലഭിക്കും. പ്രീമിയം ഫീല്‍ കൊണ്ടുവരാനായി ടാറ്റ ടിഗോറിന്റെ പുതിയ XZ പ്ലസ് ലക്സ് ടോപ്പ് എന്‍ഡ് വേരിയന്റില്‍ ക്രോം-ലൈന്‍ ചെയ്ത ഡോര്‍ ഹാന്‍ഡിലുകളും ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാലും സംഗതി ഉഷാറാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 10.25 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെച്ചപ്പെട്ട ഓഡിയോ അനുഭവത്തിനായി ഹാര്‍മാനില്‍ നിന്നുള്ള നാല് ട്വീറ്ററുകള്‍ എന്നിവയെല്ലാമാണ് ടാറ്റ കൊടുത്തിരിക്കുന്നത്.
2025 Tata Tigor facelift details