കിടിലന്‍ മാറ്റങ്ങളോടെ അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് ! ഈ 7 സീറ്റർ കലക്കും

0

കിടിലന്‍ മാറ്റങ്ങളോടെ അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് വീണ്ടും എത്തി. കിടിലന്‍ സ്‌റ്റൈലും ആരേയും മോഹിപ്പിക്കുന്ന വിലയുമാണ് പുതിയ ഹ്യുണ്ടായി അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്യുവിയുടെ പെട്രോള്‍-മാനുവല്‍ 7-സീറ്റര്‍ ബേസ് വേരിയന്റിന് 14.99 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഡീസല്‍ എന്‍ട്രി ലെവല്‍ എക്സിക്യൂട്ടീവ് ട്രിമ്മിന് 15.99 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ബുക്കിംഗ് ചെയ്യാനാവും. എക്സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളില്‍ പുതിയ അല്‍കസാര്‍ ലഭ്യമാണ്.

പുതിയ റോബസ്റ്റ് എമറാള്‍ഡ് മാറ്റ്, ടൈറ്റന്‍ ഗ്രേ മാറ്റ് നിറങ്ങള്‍ കൂടാതെ റോബസ്റ്റ് എമറാള്‍ഡ്, സ്റ്റാറി നൈറ്റ്, റേഞ്ചര്‍ കാഖി, ഫിയറി റെഡ്, അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ബ്ലാക്ക് റൂഫ് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുള്ള അറ്റ്‌ലസ് വൈറ്റ് എന്നിവയെല്ലാം എസ്യുവിക്ക് മാറ്റേകുന്നുണ്ട്. അല്‍കസാര്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. 158 bhp കരുത്തില്‍ 253 Nm torque സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് ആദ്യത്തേത്. പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കാം.എട്ട് മോണ്‍-ടോണും ഒരു ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി പുതിയ അല്‍കസാര്‍ വാഗ്ദാനം ചെയ്യുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉള്ള വകഭേദങ്ങള്‍ ട്രാന്‍സ്മിഷന്‍ ചോയിസുകളെ ആശ്രയിച്ച് 17.5 കിലോമീറ്റര്‍ മുതല്‍ 18 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യും. എസ്യുവിയുടെ ഡീസല്‍ പതിപ്പ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വേരിയന്റുകളില്‍ 18.1 കിലോമീറ്ററും മാനുവല്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റുകളില്‍ 20.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here