ജനുവരിയിൽ വിറ്റഴിച്ചത് 11,352 യൂണിറ്റുകൾ; മാരുതി കെ 10 നിസാരനല്ല

0

മാരുതി സുസൂക്കിയുടെ എൻട്രി ലെവൽ മോഡലായ കെ 10 ആദ്യമായി കാർ വാങ്ങുന്നവർ പരിഗണിക്കുന്ന ഒന്നാണ്. 2025 ജനുവരിയിൽ മാരുതി സുസുക്കി ആൾട്ടോ K10 കാറിന്റെ 11,352 യൂണിറ്റുകൾ മാരുതി വിറ്റഴിച്ചു. ഇതോടെ വിൽപ്പനയിൽ എസ്-പ്രെസോ, സെലേറിയോ, ജിംനി തുടങ്ങിയ മറ്റ് മാരുതി മോഡലുകളെ ആൾട്ടോ മറികടന്നു. 4.09 ലക്ഷം രൂപ മുതൽ 6.05 ലക്ഷം രൂപ വരെ വിലയുള്ള ആൾട്ടോ ബജറ്റ് കാർ വാങ്ങുന്നവരുടെ പ്രഥമ ഓപ്ഷനാണ്. വൈവിധ്യമാർന്ന മുൻഗണനകളും ആവശ്യങ്ങളുമുള്ള കസ്റ്റമേഴ്‌സിനായി നാല് വ്യത്യസ്ത വേരിയന്റുകളിൽ ഇത് ലഭ്യമാക്കിയിട്ടുണ്ട്. 66 bhp പവറും 89 Nm ടോർക്കും നൽകുന്ന 1.0 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്ടോ K10-ന്റെ ഹൃദയം.

ഉപഭോക്താക്കൾക്ക് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് തിരഞ്ഞെടുക്കാം. ബദൽ ഫ്യുവൽ ചോയ്സുകൾ ആഗ്രഹിക്കുന്നവർക്ക് സിഎൻജി ഓപ്ഷൻ ലഭ്യമാണ്. ഇന്ധനക്ഷമത ഇപ്പോഴും ആൾട്ടോ K10 കാറിന്റെ ഒരു പ്രധാന ഹൈലൈറ്റാണ്. കുഞ്ഞൻ ഹാച്ച്ബാക്കിന്റെ പൈട്രോൾ പതിപ്പ് ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് പവർ ഔട്ട്പുട്ട് കുറയുമെങ്കിലും ആൾട്ടോയുടെ സിഎൻജി പതിപ്പ് അതിശയിപ്പിക്കുന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ആൾട്ടോ സിഎൻജിക്ക് കിലോഗ്രാമിന് 34 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

Alto K10, 11,352 units were sold in January

LEAVE A REPLY

Please enter your comment!
Please enter your name here