നിരത്തിൽ നിലംതൊടാതെ പറക്കാൻ മിനിട്ടുകൾ മാത്രം; ഔഡി ആർ.എസ് ക്യൂ 8 ഞെട്ടിക്കും

0

ഡിയുടെ പരമ്പരാഗത പെര്‍ഫോമെന്‍സ് വാഹനങ്ങളുടെ ഐഡന്റിറ്റിയായ ക്വാഡ്രോ സംവിധാനമാണ് ക്യു8 ആര്‍.എസിലും നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം വി8 എന്‍ജിന്‍ കരുത്ത് കൂടി ചേരുന്നതോടെ ഔഡിയുടെ വാഹന നിരയിലെ ഏറ്റവും പവര്‍ഫുള്‍ എസ്.യു.വി. എന്ന ഖ്യാതിയും ക്യു8 ആര്‍.എസ്. എന്ന മോഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഒരു പെര്‍ഫോമെന്‍സ് എസ്.യു.വിയില്‍ പ്രതീക്ഷിക്കുന്ന എല്ലാ തലയെടുപ്പുമുള്ള വാഹനമാണ് ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സ്. റെഗുലര്‍ ക്യു8-ന്റെ രൂപത്തിലാണ് സിലുവേറ്റ് എങ്കിലും പെര്‍ഫോമെന്‍സ് പതിപ്പിന് മാത്രമായി ചില സവിശേഷകള്‍ ഔഡി കരുതിയിട്ടുണ്ട്. മാട്രിക്‌സ് എല്‍.ഇ.ഡി. ലൈറ്റിനൊപ്പം പിക്‌സല്‍ ടെക്‌നോളജിയും ചേര്‍ന്ന ഹെഡ്‌ലാമ്പ് യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങില്‍ സിംഗിള്‍ ഫ്രെയിം ഗ്രില്‍, ടൂ ഡി ലോഗോ, 23 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള താരതമ്യേന വലിപ്പമുള്ള ടയറുകള്‍, പുതുമയുള്ള ഡിസൈനിലും ഭാരം കുറഞ്ഞ മെറ്റീരിയലിലും തീര്‍ത്തിരിക്കുന്ന അലോയി വീല്‍ എന്നിവയാണ് ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സില്‍ മാത്രമായി ഒരുങ്ങിയിട്ടുള്ളത്.

ഫ്രെയിംലെസ് വിന്‍ഡോ, ബ്ലാക്ക് ഫിനീഷിങ്ങ് ബി പില്ലര്‍ എന്നിവ വശങ്ങളില്‍ നിന്ന് ഈ വാഹനത്തിന് വേറിട്ട ഭാവം ഒരുക്കുന്നുണ്ട്. വലിപ്പമേറിയ ബ്രേക്ക് ഡിസ്‌ക്, ചുവപ്പ് നിറത്തില്‍ നല്‍കിയിട്ടുള്ള കാലിപ്പറുകള്‍ എന്നിവ സ്‌പോര്‍ട്ടി ഭാവം വര്‍ധിപ്പിക്കുന്നു. പ്രകടമായ മാറ്റമാണ് ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സിന്റെ പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന ഒ.എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, സി-ഷേപ്പ് എയര്‍ ഔട്ട്‌ലെറ്റ്, ആര്‍.എസ്. റൂഫ് എഡ്ജ് സ്‌പോയിലര്‍, ആര്‍.എസ്. ട്വിന്‍ എക്‌സ്‌ഹോസ്റ്റ് എന്നിവ പിന്‍ഭാഗന്നെ വേറിട്ടതാക്കുന്നത്.

Audi Q8 features

LEAVE A REPLY

Please enter your comment!
Please enter your name here