ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ എം സ്‌പോർട് പ്രോ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാൻ്റിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ആഡംബര കാറിൻ്റെ വില 62.6 ലക്ഷം രൂപയാണ്.. കാർ പരിമിതമായ യൂണിറ്റുകളിൽ ലഭ്യമാകും, താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇത് ഓൺലൈനായോ അവരുടെ അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിച്ചോ ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിക്കുന്നത്.
ഇതിന് കറുത്തിരുണ്ട കിഡ്‌നി ഗ്രില്ലും ഹെഡ്‌ലാമ്പുകൾക്ക് ചുറ്റും ഇരുണ്ട നിറവും തിളങ്ങുന്ന കറുപ്പിൽ ചായം പൂശിയ പിൻ ഡിഫ്യൂസറും ലഭിക്കുന്നു. വെള്ള, ചാര, കറുപ്പ്, നീല എന്നീ നാല് മെറ്റാലിക് നിറങ്ങളിലാണ് ലക്ഷ്വറി സെഡാൻ വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ പുറത്തേ കാഴ്ചകൾ ഇങ്ങനെയാണെങ്കിൽ അകം അതിലും സൂപ്പറാണ്. , എം ഹെഡ്‌ലൈനർ ആന്ത്രാസൈറ്റ് അപ്‌ഹോൾസ്റ്ററിയണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ പ്രകാശമുള്ള ഡോർ സിൽ പ്ലേറ്റുകളും മുൻ സീറ്റുകളുടെ പിൻഭാഗത്ത് ഇലുമിനേറ്റഡ് സ്ട്രിപ്പുകളുടെ രൂപത്തിൽ അധിക ആംബിയൻ്റ് ലൈറ്റിംഗും ഒരുക്കുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ, സെഡാന് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെൻ്റിനായി ഒരു വളഞ്ഞ ഡിസ്‌പ്ലേ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക്, വയർലെസ് കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, 16-സ്പീക്കർ ഹാർമോൺ/ കാർഡൺ സൗണ്ട് സിസ്റ്റം, സറൗണ്ട് വ്യൂ ക്യാമറ എന്നിവയും മറ്റും ഒരുക്കിയിട്ടുണ്ട്.