അറ്റോ 3 എസ്യുവി വീണ്ടുമെത്തുന്നു രണ്ട് വേരിയന്റുമായി; ഇലക്ട്രിക്ക് വാഹനത്തിൽ കളം പിടിക്കാൻ ബി.വൈ.ഡി

0
52

പാസഞ്ചര്‍ വാഹന വിഭാഗത്തിലെ ഏറ്റവും കരുത്തരാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് (Build Your Dreams) എന്ന BYD. പൂര്‍ണമായും ഇന്ത്യയില്‍ പണികഴിപ്പിച്ച ഇവികള്‍ (EV) പുറത്തിറക്കി ബ്രാന്‍ഡ് ഇതിനോടകം പ്രശസ്തരായി കഴിഞ്ഞു. e3 എംപിവി, അറ്റോ 3 എസ്യുവി, സീല്‍ ഇവി സെഡാന്‍ എന്നിവയാണ് നിലവില്‍ BYD ഇന്ത്യ പുറത്തിറക്കുന്ന ഇവികള്‍.ഇതില്‍ അറ്റോ 3 എസ്യുവി ഇതുവരെ ഒരൊറ്റ വേരിയന്റില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ വില്‍പ്പന കൂട്ടാനായി മോഡലിന്റെ രണ്ട് എന്‍ട്രി ലെവല്‍ വേരിയന്റ് കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് BYD. അറ്റോ 3 ഇപ്പോള്‍ ഡൈനാമിക്, പ്രീമിയം, സുപ്പീരിയര്‍ എന്നീ മൂന്ന് വകഭേദങ്ങളില്‍ വാങ്ങാനാവും. ബേസ് ഡൈനാമിക് ട്രിമ്മിന് 24.99 ലക്ഷം രൂപയാണ് വില വരുന്നത്. സുപ്പീരിയര്‍ ട്രിമ്മുകള്‍ക്ക് BYD ഇതുവരെ വില നല്‍കിയിട്ടില്ല. ഇത് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് 33.99 ലക്ഷം രൂപയായിരുന്നു അറ്റോ 3 ഇവിയുടെ വില വന്നിരുന്നത്. BYD അറ്റോ 3 എസ്യുവിയുടെ പുത്തന്‍ ഡൈനാമിക് വേരിയന്റിലെ ഏറ്റവും വലിയ മാറ്റം ബാറ്ററി പായ്ക്കിലാണ് സംഭവിച്ചിരിക്കുന്നത്.

പുതിയ 49.92kWh ബാറ്ററിയാണ് ഇവിയില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് സിംഗിള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ വരെ ശേഷിയുള്ളതാണെന്നും ബ്രാന്‍ഡ് പറയുന്നു. പ്രീമിയം, സുപ്പീരിയര്‍ വേരിയന്റുകളില്‍ ഇലക്ട്രിക് എസ്യുവി മുമ്പുണ്ടായിരുന്ന അതേ 60.48kWh ബാറ്ററി പായ്ക്കിലാവും വരിക. ഇതിന് ഫുള്‍ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ചാണ് BYD പറയുന്നത്. മൂന്ന് മോഡലുകളിലും 204 bhp പവറില്‍ 310 Nm torque ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ റിയര്‍ ആക്സില്‍ ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ എസ്യുവിയുടെ ബാറ്ററി 50 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ചെറിയ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 8 മണിക്കൂര്‍ സമയം വേണ്ടിവരും. മറുവശത്ത് വലിയ ബാറ്ററി ചാര്‍ജാവാന്‍ ഏകദേശം 10 മണിക്കൂര്‍ എടുക്കും. 7kW ഹോം ചാര്‍ജറും 3kW പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ബോക്‌സുമാണ് കമ്പനി അറ്റോ 3 എസ്യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നത്. മുകളില്‍ പറഞ്ഞതു പോലെ തന്നെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റില്‍ നിന്നും ചില ഫീച്ചറുകള്‍ BYD ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here