
2014-ല്‍ SX4-ന്റെ പകരക്കാരനായാണ് മാരുതി സുസുക്കി സിയാസ് വിപണിയില്‍ എത്തിയത്. ഐതിഹാസിക മോഡലുകളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നീ മോഡലുകളായിരുന്നു പ്രധാന എതിരാളികള്‍. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം ഈ കാറിന്റെ നിര്‍മ്മാണം അടുത്ത മാസം മുതല്‍ നിര്‍ത്താന്‍ പോകുകയാണ്. 2025 ഏപ്രിലോടെ സിയാസ് പൂര്‍ണമായി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 മാര്‍ച്ചോടെ കാറിന്റെ ഉത്പാദനം നിര്‍ത്തും. ഏപ്രിലോടെ വില്‍പ്പനയും നിര്‍ത്തുമെന്നാണ് സൂചന. മിഡ്സൈസ് സെഡാനുകളുടെ ഡിമാന്‍ഡ് കുറഞ്ഞതാകാം മാരുതി സുസുക്കി സിയാസ് നിര്‍ത്താന്‍ കാരണമെന്നും സൂചനയുണ്ട്. 2015-ല്‍ ഇന്ത്യയിന്‍ കാര്‍ വിപണിയില്‍ സെഡാനുകളുടെ വിഹിതം 20 ശതമാനമായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ എത്തിയപ്പോള്‍ അത് പകുതി കുറഞ്ഞ് 10 ശതമാനമായി കുറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ വില്‍ക്കുന്നതില്‍ 50 ശതമാനത്തിലധികവും എസ്യുവികളാണ്.
97,466 മിഡ്സൈസ് സെഡാന്‍ വാഹനങ്ങള്‍ മാത്രമാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുപോയത്. ഇത് സിയാസിനെയും ബാധിച്ചു. 2024 ഒക്ടോബറില്‍ 659 യൂണിറ്റുകളും നവംബറില്‍ 597 യൂണിറ്റുകളും ഡിസംബറില്‍ 464 യൂണിറ്റുകളുമായിരുന്നു വില്‍പ്പന. 2025 ജനുവരിയില്‍ സിയാസിന് 768 പുതിയ ഉപഭോക്താക്കളെ കിട്ടി. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍ 6629 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്.
Ciaz is likely to go out of production