Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

15,000 രൂപ വരെ ഡിസ്കൗണ്ട്; ജനപ്രിയ സ്വിഫ്റ്റ് കാറുകളിൽ ഓഫർ പ്രഖ്യാപിച്ച് മാരുതി

വിപണിയില്‍ എത്തിയ ആദ്യ മാസം തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി 2024 മാരുതി സ്വിഫ്റ്റ് മാറിയതാണ് ചരിത്രം. ഹാച്ച്ബാക്കിന്റെ വില്‍പ്പന വീണ്ടും ഉയര്‍ത്താനായി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വണ്ടിക്ക് ഇപ്പോള്‍ ഓഫര്‍ ​ഗംഭീര ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്.അതിനാ്‍ തന്നെ ചൂടപ്പം പോലെയാണ് വാഹനത്തിന്റെ വില്‌‍പനയും നടക്കുന്നത്. അടുത്ത കാലത്തായി മാരുതി സുസുക്കിയുടെ ചെറുകാര്‍ വില്‍പ്പന കുറഞ്ഞപ്പോള്‍ കമ്പനിക്ക് ആശ്വാസമായത് ന്യൂജെന്‍ സ്വിഫ്റ്റായിരുന്നു. പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ കാറിന് ധാരാളം ബുക്കിംഗുകള്‍ ലഭിച്ചു.

മെയ് 1 മുതല്‍ ഈ ഹാച്ച്ബാക്കിന്റെ ഓര്‍ഡറുകള്‍ കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. വെറും 8 ദിവസം കൊണ്ട് പതിനായിരത്തിലധികം ഉപഭോക്താക്കള്‍ സ്വിഫ്റ്റ് കാര്‍ ബുക്ക് ചെയ്തു. ബുക്കിംഗ് ജാലകം ഇപ്പോഴും തുറന്നിരിക്കുന്നു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ മുന്‍കൂറായി അടച്ച് കാര്‍ റിസര്‍വ് ചെയ്യാം. LXI, VXI, VXI (O), ZXI, ZXI പ്ലസ് വേരിയന്റുകളിലും പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സിസ്ലിംഗ് റെഡ് നോവല്‍ ഓറഞ്ച് എന്നിവയുള്‍പ്പെടെ ആകര്‍ഷകമായ നിരവധി നിറങ്ങളിലും ഈ കാര്‍ ലഭ്യമാണ്. ഈ കാറില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.6.49 ലക്ഷം മുതലാണ് 2024 സ്വിഫ്റ്റിന്റെ വില ആരംഭിക്കുന്നത്. 9.65 ലക്ഷം രൂപയാണ് ടോപ് സ്പെക് വേരിയന്റിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.

പുറത്തിറക്കിയതിന് ശേഷം ഇതാദ്യമായാണ് മാരുതി സുസുക്കി പുതിയ തലമുറ സ്വിഫ്റ്റിന് പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ ഈ കാര്‍ വാങ്ങുന്നവര്‍ക്ക് ഏകദേശം 10000 മുതല്‍ 15000 രൂപ വരെയാണ് കമ്പനി ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കുന്നത്. ഈ ഹാച്ച്ബാക്ക് കാറിന്റെ എല്ലാ വേരിയന്റികളിലും 15000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. മുന്‍തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിന് ഈ മാസം കമ്പനി 35,000 രൂപ വരെയാണ് കിഴിവ് നല്‍കുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്കാണ് പരമാവധി കിഴിവ് ലഭിക്കുക. അതേസമയം പഴയ സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റുകള്‍ 15,000 രൂപ ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി മുന്‍തലമുറ മോഡല്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. കാരണം 2024 സ്വിഫ്റ്റ് സിഎന്‍ജി വേരിയന്റുകള്‍ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. അത് വൈകാതെ വിപണിയില്‍ എത്തുമെന്നാണ് സൂചന.

Exit mobile version