ലാൻഡ് റോവർ ഡിഫൻഡർ ഒക്ടയെ ഒന്നിലധികം തവണ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയതിന് ശേഷം ലാൻഡ് റോവർ ഒടുവിൽ ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഡിഫൻഡർ നിരയിലെ മുൻനിര എസ്‌യുവിയാണ് പുതിയ ഡിഫൻഡർ ഒക്ട, 4.4 ലിറ്റർ ട്വിൻ-ടർബോ വി8 എഞ്ചിനുള്ള എക്കാലത്തെയും കരുത്തുറ്റ ഡിഫെൻഡറാണ്. ലാൻഡ് റോവർ ഡിഫൻഡർ ഒക്ടയുടെ ഇന്ത്യയിൽ 2.65 കോടി രൂപ മുതലാണ് (എക്സ്-ഷോറൂം) വില ആരംഭിക്കുന്നത്.ഒരു സ്പെഷ്യൽ എഡിഷൻ വണ്ണും ഉണ്ട്, അത് ലോഞ്ച് കഴിഞ്ഞ് ഒരു വർഷത്തേക്ക് വിൽക്കപ്പെടും, ഈ മോഡലിന് 2.85 കോടി രൂപയാണ് (എക്സ്-ഷോറൂം വില).
അടുത്തയാഴ്ച നടക്കുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ എസ്.യു.വിയുടെ അരങ്ങേറ്റം നടക്കും. ഒ ഡിഫൻഡർ 110 അടിസ്ഥാനമാക്കിയുള്ളതാണ് ഈ വരവെന്ന് സാരം. എന്നാൽ വർധിച്ച ഡൈനാമിക്സ്, മെച്ചപ്പെട്ട ഓഫ്-റോഡ് ശേഷി, ഒരു പുതിയ സസ്പെൻഷൻ സജ്ജീകരണം, ചേസിസിലേക്കുള്ള അപ്ഡേറ്റുകൾ, കൂടാതെ ഓഫ്-റോഡ് ഫോക്കസ്ഡ് എക്സ്റ്റീരിയർ ഘടകങ്ങൾ എന്നിവയ്ക്കായി വലിയ മാറ്റങ്ങളാണ് ഈ ശ്രേണിയിൽ ഒരുങ്ങുന്നത്. ഡിഫൻഡർ ഒക്ടയുടെ ബുക്കിംഗ് ജൂലൈ രണ്ടാം വാരത്തിൽ ആരംഭിക്കും. പെട്ര കോപ്പർ, ഫാറോ ഗ്രീൻ, കാർപാത്തിയൻ ഗ്രേ, ചാരെൻ്റെ ഗ്രേ എന്നീ രണ്ട് എക്‌സ്‌ക്ലൂസീവ് പ്രീമിയം മെറ്റാലിക് ഫിനിഷുകൾ ഉൾക്കൊള്ളുന്ന നാല് പെയിൻ്റ് സ്‌കീമുകളിലാണ് ഡിഫൻഡർ ഒക്ട വാഗ്ദാനം ചെയ്യുന്നത്. പരിമിതമായ റൺ ഡിഫൻഡർ ഒക്ട എഡിഷൻ വൺ മോഡലിന് മാത്രമുള്ളതാണ് ഫറോ ഗ്രീൻ നിറം.