
2025 ജനുവരിയിലെ തങ്ങളുടെ വില്‍പ്പന കണക്കുള്‍ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട് ഇന്ത്യയിലെ കാർ കമ്പനികൾ. പ്രതീക്ഷിച്ച പോലെ തന്നെ ഇന്ത്യയിലെ നമ്പര്‍ 1 ബ്രാന്‍ഡ് ആയ മാരുതി സുസുക്കി റെക്കോഡ് വില്‍പ്പനയോടെ കിരീടം നിലനിര്‍ത്തി. കമ്പനിയുടെ ഏറ്റവും വലിയ പ്രതിമാസ വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തിയാണ് ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് പുതുവര്‍ഷത്തിന് ബ്ലോക്ക് ബസ്റ്റര്‍ സ്റ്റാര്‍ട്ട് നല്‍കിയത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 ജനുവരിയില്‍ 2,12,251 യൂണിറ്റ് വില്‍പ്പന നടത്തി. കമ്പനിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമാസ വില്‍പ്പന കൂടിയാണിത്. 2024 ജനുവരിയില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 1,99,364 യൂണിറ്റായിരുന്നു. മാരുതിയുടെ ചില എതിരാളികള്‍ക്ക് ഒരു കൊല്ലം കൊണ്ട് പോലും ഇത്രയും കാറുകള്‍ വില്‍ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് രസകരം. ജനപ്രിയ ബ്രാന്‍ഡിന്റെ ആഭ്യന്തര വില്‍പ്പന 173,599 യൂണിറ്റായിരുന്നു. 12 മാസം മുമ്പ് മാരുതി 166802 കാറുകളായിരുന്നു ഇന്ത്യയില്‍ വിറ്റത്.
അതേസമയം കഴിഞ്ഞ മാസം 27,100 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2024 ജനുവരിയില്‍ കയറ്റുമതി കണക്കുകള്‍ 23,932 യൂണിറ്റ് ആയിരുന്നു. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ആള്‍ട്ടോ, എസ്-പ്രെസ്സോ എന്നിവ ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ നേരിയ ഇടിവ് നേരിട്ടു. 2024 ജനുവരിയില്‍ 15,849 യൂണിറ്റ് വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം ഈ വിഭാഗത്തില്‍ വില്‍പ്പന 14,241 യൂണിറ്റായിരുന്നു.
ബലേനോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ കാറുകളുള്ള കോംപാക്റ്റ് സെഗ്മെന്റില്‍ ആകെ 82,241 യൂണിറ്റുകളുടെ വില്‍പ്പന നടന്നു. 2024 ജനുവരിയില്‍ വിറ്റ 76,533 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വളര്‍ച്ചയാണ്. ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, XL6, ജിംനി, ഇന്‍വിക്്‌റ്റോ തുടങ്ങിയ മോഡലുകളുള്ള യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റ്. ഈ വിഭാഗം 65,093 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷത്തെ 62,083 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പന മെച്ചപ്പെട്ടു.
Maruti sold 2,12,251 units in January