ഹ്യൂണ്ടായിക്ക് പണി കിട്ടും; വരുന്നു ടാറ്റ ആൾട്രോസിന്റെ പെർഫോമൻസ് വീരൻ

0

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്‌ബാക്കുകളില്‍ ഒന്നായ ടാറ്റ ആള്‍ട്രോസിന്റെ പെര്‍ഫോമന്‍സ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരേയും കുറഞ്ഞ ബജറ്റില്‍ ഒരു പെര്‍ഫോമന്‍സ് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉന്നമിട്ടിറക്കുന്ന ഈ വണ്ടിക്ക് ആള്‍ട്രോസ് റേസര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 2024 ജൂണ്‍ ഒമ്ബതിന് കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് വാഹനം പുറത്തിറങ്ങും.കാറിന്റെ ആദ്യ ടീസര്‍ ചിത്രം പുറത്തുവിട്ടിരിയ്ക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ടാറ്റ ആള്‍ട്രോസ് റേസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ എഞ്ചിന്‍ തന്നെയായിരിക്കും.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഹാച്ച്‌ബാക്കിന് കരുത്തേകുക. ഇത് 118 bhp കരുത്തില്‍ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതായത് പവര്‍ കണക്കുകള്‍ മെയിന്‍ എതിരാളി ഹ്യുണ്ടായി i20 N ലൈനിന്റെ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനു തുല്യമാണ്.സുരക്ഷാ ഫീച്ചറുകളില്‍ ആറ് എയര്‍ബാഗുകള്‍ക്ക് പുറമെ ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (EBD), ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) എന്നീ സംഗതികളെല്ലാം ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

ഓറഞ്ചിനൊപ്പം അങ്ങിങ്ങായി നല്‍കിയിരിക്കുന്ന ബ്ലാക്ക് എലമെന്റുകളും സൂപ്പറാണ്. ഗ്രാനൈറ്റ് ബ്ലാക്കിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഏഴ് ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആറ് എയര്‍ബാഗുകള്‍, ഹെഡ്സ് അപ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, വോയ്സ് ആക്ടിവേറ്റഡ് ഇലക്‌ട്രിക് സണ്‍റൂഫ് എന്നിവയാണ് ആള്‍ട്രോസ് റേസറിലെ പ്രധാന സവിശേഷതകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here