Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

തലമുറ മാറ്റവുമായി ടാറ്റ പഞ്ച് ; എത്തിയത് കാമോ എഡിഷൻ ; തകർപ്പൻ മാറ്റവും

പഞ്ചിന്‍റെ പുതിയ കാമോ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. പരിമിത കാലത്തേക്ക് മാത്രമാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. കാമോ എഡിഷൻ പഞ്ച് ആദ്യമായി 2022 സെപ്റ്റംബറിൽ അവതരിപ്പിക്കുകയും 2024 ഫെബ്രുവരിയിൽ നിർത്തലാക്കുകയും ചെയ്‍തിരുന്നു. മുൻ പതിപ്പ് നിർത്തലാക്കി ഒമ്പത് മാസത്തിന് ശേഷമാണ് ഈ മോഡലിൻ്റെ പ്രത്യേക പതിപ്പ് കമ്പനി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. വെള്ള മേൽക്കൂരയും ചാർക്കോൾ ഫിനിഷും 16 ഇഞ്ച് അലോയ് വീലുകളുമുള്ള സവിശേഷമായ കടൽപ്പായൽ പച്ച നിറത്തിലാണ് ഈ സബ് കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. 8,44,900 രൂപയാണ് പഞ്ചിന്റെ കാമോ എഡിഷന്‍റെ വില.

ടാറ്റ പഞ്ച് കാമോ കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് വരുന്നത്. മറ്റ് അപ്‌ഡേറ്റുകൾ കൂടാതെ കാമോ പഞ്ചിന് ഒരു പുതിയ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷൻ ലഭിക്കുന്നു. അതേസമയം പഞ്ച് കാമോയിൽ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമേയുള്ളൂ. സ്റ്റാൻഡേർഡ് ശ്രേണിയുടെ അതേ എഞ്ചിൻ ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് 87 bhp കരുത്തും 115 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായോ അഞ്ച് സ്പീഡ് എഎംടിയുമായോ ഇത് ഘടിപ്പിക്കാം. സിഎൻജി യൂണിറ്റിന് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ. 72 bhp കരുത്തും 103 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

കാമോ പതിപ്പിന് വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുണ്ട്. ഇതോടൊപ്പം വയർലെസ് ചാർജിംഗ്, റിയർ എസി വെൻ്റുകൾ, ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാകും. അഞ്ച് സ്റ്റാർ റേറ്റിംഗുള്ള ടാറ്റ പഞ്ചിൻ്റെ ഈ കാമോ എഡിഷനിൽ റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ ഡീഫോഗർ, ഡ്യുവൽ എയർബാഗുകൾ, ഐഎസ്ഒഫിക്സ് സീറ്റ്

Exit mobile version